തൊഴിലാളി സമരം തുടരുന്നു; തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകി, സർവീസ് റദ്ദാക്കിയിട്ടില്ലെന്ന് അധികൃതർ

Published : Sep 08, 2024, 06:03 AM ISTUpdated : Sep 08, 2024, 06:50 AM IST
തൊഴിലാളി സമരം തുടരുന്നു; തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകി, സർവീസ് റദ്ദാക്കിയിട്ടില്ലെന്ന് അധികൃതർ

Synopsis

എയർ ഇന്ത്യാ സാറ്റ്സിലെ എല്ലാ രാഷ്ട്രീയ ധാരകളിലും പെട്ട തൊഴിലാളികൾ സംയുക്തമായാണ് സമരം നടത്തുന്നത്

തിരുവനന്തപുരം: ഗ്രൗണ്ട് ഹാൻഡലിംങ് ജീവനക്കാരുടെ സമരം തുടരുന്ന തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കിയിട്ടില്ലെന്ന് വിമാനത്താവള അധികൃതർ. ചില സർവീസുകളിൽ  അര മണിക്കൂർ താമസം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് വിശദീകരണം. സമരം ചെയ്യുന്ന ജീവനക്കാർക്ക് പകരം ജീവനക്കാരെ നിയോഗിച്ച് ജോലി നടക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. അതേസമയം സമരവുമായി മുന്നോട്ട് പോകുമെന്നാണ് തെഴിലാളികളുടെ നിലപാട്. എയർ ഇന്ത്യ സാറ്റ് സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗം കരാർ തൊഴിലാളികളാണ് പണിമുടക്കുന്നത്.

അതേസമയം വിദേശത്തേക്കും വിദേശത്ത് നിന്നുമുള്ള വിമാന സർവീസുകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ സമ്മതിക്കുന്നുണ്ട്. ഒരു മണിക്കൂർ വരെ ലഗേജ്‌ ക്ലിയറൻസ് വൈകുന്നുവെന്നും അധികൃതർ പറഞ്ഞു.

ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം. എയർ ഇന്ത്യാ സാറ്റ്സിലെ എല്ലാ രാഷ്ട്രീയ ധാരകളിലും പെട്ട തൊഴിലാളികൾ സംയുക്തമായാണ് സമരം നടത്തുന്നത്. 400 ഓളം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നതായി സമര സമിതി അറിയിക്കുന്നു. സമരം വിമാനത്താവളത്തിൻ്റെ പ്രവ‍ർത്തനത്തെ സാരമായി ബാധിച്ചു. ഇതേ തുടർന്ന് രാത്രി ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കാൻ അരമണിക്കൂറോളം വൈകി.
 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി