പത്ത് ദിവസം മാത്രം പ്രായം, തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 601ാമത്തെ കുഞ്ഞെത്തി; കുഞ്ഞിന് പേരിട്ടു

Published : Jun 11, 2024, 07:37 PM IST
പത്ത് ദിവസം മാത്രം പ്രായം, തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 601ാമത്തെ കുഞ്ഞെത്തി; കുഞ്ഞിന് പേരിട്ടു

Synopsis

തുടർച്ചയായി ഉച്ച സമയത്ത് കിട്ടുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ് പുതിയ  അതിഥി

തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞാണ് അമ്മത്തൊട്ടിലിൽ പുതുതായി എത്തിയത്. മഴയ്ക്ക് പിന്നാലെയെത്തിയ കുരുന്നിന് നിലാ എന്നാണ് പേര് നൽകിയത്. നിലാവിനെ സ്വാഗതം ചെയ്തു കൊണ്ടാണ് കുഞ്ഞിന് പേരിട്ടതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു. തുടർച്ചയായി ഉച്ച സമയത്ത് കിട്ടുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ് പുതിയ  അതിഥി. 

ജന്മം കൊടുത്ത കുരുന്നുകളെ സ്വയം നശിപ്പിക്കാതെ സർക്കാരിനു കൈമാറണം എന്ന് കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലെത്തിയ ആരോഗ്യമന്ത്രി വീണ ജോർജ്ജ് അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പകൽ സമയത്ത് തന്നെ തുടർച്ചയായി പുതിയ അതിഥികളുടെ വരവ്. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 601 -ാ മത്തെ കുരുന്നാണ് നിലാ. ഒരു വർഷത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 15-ാമത്തെ കുട്ടിയും 6-ാമത്തെ പെൺകുഞ്ഞുമാണ് നിലാ. 2024-ൽ ഇതുവരെയായി 25 കുഞ്ഞുങ്ങളാണ് അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയിൽ നിന്നും യാത്രയായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ