തിരുവനന്തപുരം നഗരസഭാ മേയർ തെരഞ്ഞെടുപ്പ് ഇന്ന്

By Web TeamFirst Published Nov 12, 2019, 8:44 AM IST
Highlights

ആർക്കും കേവലഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ എൽഡിഎഫാണ് ഏറ്റവും വലിയമുന്നണി. കെ ശ്രീകുമാർ ആണ് എൽഡിഎഫിന്‍റെ മേയർ സ്ഥാനാർത്ഥി. 

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മൂന്ന് മുന്നണികളും മത്സരിക്കുന്നതോടെ എൽഡിഎഫ് വിജയമുറപ്പിച്ച മട്ടാണ്. നൂറംഗ കൗണ്‍സിലിൽ 43 അംഗങ്ങളുള്ള എൽഡിഎഫ് തുടർ ഭരണം ഉറപ്പിക്കുകയാണ്. ആർക്കും കേവലഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ എൽഡിഎഫാണ് ഏറ്റവും വലിയമുന്നണി. കെ ശ്രീകുമാർ ആണ് എൽഡിഎഫിന്‍റെ മേയർ സ്ഥാനാർത്ഥി.

എം ആർ  ഗോപൻ ബിജെപി സ്ഥാനാർത്ഥിയായും, ഡി അനിൽകുമാർ യുഡിഎഫ് സ്ഥാനാർത്ഥിയായും മത്സരിക്കും. സ്വതന്ത്രനെ മുന്നിൽ നിർത്തി ബിജെപിയെ പരോക്ഷമായ ഒപ്പം കൂട്ടി എൽഡിഎഫ് ഭരണം അവസാനിപ്പിക്കാൻ നീക്കം നടത്തിയ കോണ്‍ഗ്രസ് ഒടുവിൽ രാഷ്ട്രീയ തിരിച്ചടികൾ മുന്നിൽ കണ്ട് പിന്മാറുകയായിരുന്നു. മുന്‍ മേയര്‍ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 


 

click me!