'മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം ഉപയോഗിക്കാനാകില്ല'; കാരണം കാണിക്കൽ നോട്ടീസിന് ഡോ ഹാരിസിൻ്റെ മറുപടി

Published : Aug 14, 2025, 09:20 AM IST
dr haris chirakkal

Synopsis

ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ആരോ​ഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ഡോ ഹാരിസ് ചിറയ്ക്കൽ. ആരോപണങ്ങൾ നിഷേധിച്ച് കൊണ്ടാണ് ഡോ ഹാരിസ് മറുപടി നൽകിയത്. മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്ന് ഡോ ഹാരിസ് മറുപടിയിൽ പറയുന്നു. ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്. സർക്കാരിനെ അപകീർത്തിപ്പെടുത്തി എന്നതടക്കമുള്ള മറ്റ് ആരോപണങ്ങൾ തള്ളിയ ഡോ ഹാരിസ് സർവ്വീസ് ചട്ടലംഘനത്തിൽ ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാരുടെ സ്ഥാനാർഥിത്വം നയപരമായ കാര്യം, അന്തിമ തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കും; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനമെന്നും മിസ്ത്രി
ചുരിദാർ ധരിച്ചെത്തി, പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി; ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം