
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളിൽ ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ഡോ ഹാരിസ് ചിറയ്ക്കൽ. ആരോപണങ്ങൾ നിഷേധിച്ച് കൊണ്ടാണ് ഡോ ഹാരിസ് മറുപടി നൽകിയിരിക്കുന്നത്. മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്ന് മറുപടിയിൽ പറയുന്നു. ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും ഡോ ഹാരിസ് മറുപടി നൽകി. ഡോ ഹാരിസിൻ്റെ വെളിപ്പെടുത്തൽ ആരോഗ്യ മന്ത്രിയെ ഉൾപ്പെടെ ചൊടിപ്പിച്ചിരുന്നു.