
ദില്ലി:ലൈഫ് മിഷൻ കോഴകേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉയർത്തിയ ആരോപണങ്ങളെല്ലാം ഇപ്പോൾ ശരിയാണെന്ന് തെളിയുന്നു. അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ വമ്പൻ സ്രാവുകൾ പിടിയിലാകുമെന്ന് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തിൽ മറുപടി പറയണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അന്വേഷണം എന്ന് പറഞ്ഞത് ഇപ്പോള്‍ ശരിയായി. ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമായാണ് കേസുകൾ കോൾഡ് സ്റ്റോറേജിൽ വച്ചത്. ഇപ്പോൾ കൂട്ടുകെട്ട് പൊട്ടിയോ എന്നാണ് സംശയമെന്നും ചെന്നിത്തല പറഞ്ഞു.
ശിവശങ്കര്‍ അറസ്റ്റ്: നാള്‍ വഴി
1. 2020 ജൂൺ 30: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗിലൂടെ 30 കിലോ സ്വർണമെത്തുന്നു
2. 2020 ജൂലൈ 05: നയതന്ത്ര ബാഗിലൂടെ എത്തിയത് സ്വർണമെന്ന് കസ്റ്റംസ് സ്ഥിരീകരിക്കുന്നു. ഒന്നാം പ്രതി സരിത് പിടിയിലാകുന്നു
3. 2020 ജൂലൈ 06: കളളക്കടത്തിന് പിന്നിൽ ഉന്നതബന്ധങ്ങളെന്ന് തിരിച്ചറിയുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ സംശയനിഴലിൽ
4. 2020 ജൂലൈ 07: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ശിവശങ്കറിന് സ്ഥാനചലനം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഐ ടി സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി
5. 2020 ജൂലൈ 14: ശിവശങ്കറിനെ തിരുവനന്തപുരം കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യുന്നു
6. 2020 ജൂലൈ 16: ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശിവശങ്കറിന് സസ്പെൻഷൻ
7. 2020 ജൂലൈ 23: ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു
8. 2020 ഓഗസ്റ്റ് 15: സ്വർണക്കടത്തിലെ കളളപ്പണ ഇടപാടിൽ ശിവശങ്കറിനെ ഇ ഡി ചോദ്യം ചെയ്യുന്നു
9. 2020 ഒക്ടോബ 28: നിയമപോരാട്ടങ്ങൾക്കൊടുവിൽ ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ഇ ഡി ശിവശങ്കറിനെ അറസ്റ്റുചെയ്തു.
10. 2020 നവംബർ 23: സ്വർണക്കടത്തുകേസിലും ഡോളർ കേസിലും ശിവശങ്കറിനെ കസ്റ്റംസും അറസ്റ്റ് ചെയ്തു
11. 2020 ഡിസംബ 24: ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. നടപടി സ്വർണക്കടത്തിലെ കളളപ്പണ ഇടപാടിൽ
12. കസ്റ്റഡിക്കൊടുവിൽ 99 ദിവസത്തെ ജയിൽ വാദം.
13. 2021 ഫെബ്രുവരി 03: കോടതി ജാമ്യം അനുവദിച്ചതോടെ ശിവശങ്കർ ജയിൽ മോചിതനായി
14. 2022 ജനുവരി 04: ശിവശങ്കറിന്‍റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചു.
15. 2022: ജനുവരി 06: ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായി കായികവകുപ്പിൽ ചുമതലയേറ്റു
16. 2022 ഫെബ്രുവരി 03: ശിവശങ്കർ ആത്മകഥ പ്രസിദ്ധീകരിക്കുന്നു. അശ്വദ്ഥാത്മാവ് വെറും ആന വലിയ കോലാഹലം ഉണ്ടാക്കുന്നു. തൊട്ടുപിന്നാലെ സ്വപ്ന രംഗത്തെത്തുന്നു
17. 2023 ഫെബ്രുവരി 10: ലൈഫ് മിഷൻ കോഴ ഇടപാടിൽ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുന്നു
18. 2023 ഫെബ്രുവരി 14: ലൈഫ് മിഷൻ കോഴ ഇടപാടിൽ ശിവശങ്കർ അറസ്റ്റിൽ