ആശ്വാസം; ഇടുക്കിയില്‍ പൊതുപ്രവര്‍ത്തകനുമായി ഇടപെട്ട 24 പേര്‍ക്ക് രോഗമില്ല

By Web TeamFirst Published Mar 30, 2020, 3:32 PM IST
Highlights

കൊവിഡ് സ്ഥിരീകരിച്ച ചെറുതോണിയിലെ പൊതുപ്രവര്‍ത്തകന്‍ എ പി ഉസ്മാന്‍റെ രണ്ടാം പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇന്നലെയാണ് പരിശോധനാ ഫലം ലഭിച്ചത്. 

ഇടുക്കി: കൊവിഡ് ഭേദമായ ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവുമായി ഇടപഴകിയ 24 ആളുകളുടെ പരിശോധനാ ഫലം നെഗറ്റീവ്.  പൊതുപ്രവര്‍ത്തകരും ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഇയാളുടെ  വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ആദ്യപരിശോധന ഫലവും നെഗറ്റീവാണ്. കൊവിഡ് സ്ഥിരീകരിച്ച ചെറുതോണിയിലെ പൊതുപ്രവര്‍ത്തകന്‍ എ പി ഉസ്മാന്‍റെ രണ്ടാം പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇന്നലെയാണ് പരിശോധനാ ഫലം ലഭിച്ചത്. അടുത്ത പരിശോധന ഫലവും നെഗറ്റീവായാൽ ഇയാള്‍ക്ക് വീട്ടിലേക്ക് മടങ്ങാം.

അതേസമയം ഉസ്‍മാനുമായി അടുത്തിടപഴകിയ നാട്ടുകാരന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നാട്ടിൽ കട നടത്തുന്നയാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചുരുളി സ്വദേശിയായ ഇയാളുടെ കടയിൽ പൊതുപ്രവ‍ർത്തകൻ പോയിരുന്നു. 42 വയസുള്ള ഇയാൾ നിലവിൽ ഇടുക്കി മെഡിക്കൽ കോളേജിലെ കൊവിഡ് ഐസോലേഷൻ വാ‍ർഡിൽ ചികിത്സയിലാണ്.  ബ്രിട്ടീഷ് പൗരനടക്കം ഇടുക്കിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലാണ്. ചികിത്സയിലുള്ള മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

click me!