പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;നെടുമങ്ങാട് 20 കാരന്‍ അറസ്റ്റില്‍

Published : Oct 31, 2020, 07:43 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;നെടുമങ്ങാട് 20 കാരന്‍ അറസ്റ്റില്‍

Synopsis

നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടിയെ പരിചയപ്പെട്ട്,  മൊബൈൽ ഫോൺ വാങ്ങി നൽകിയാണ് രാഹുൽ ചങ്ങാത്തം സ്ഥാപിച്ചത്.  

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 20 കാരനെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.  തിരുവനന്തപുരം കരിപ്പൂര്‍ സ്വദേശി രാഹുലിനെയാണ് അറസ്റ്റ് ചെയ്തത്. മകളെ കാണാനില്ലെന്ന പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടിയെ പരിചയപ്പെട്ട്,  മൊബൈൽ ഫോൺ വാങ്ങി നൽകിയാണ് രാഹുൽ ചങ്ങാത്തം സ്ഥാപിച്ചത്.  

17കാരിയായ പെൺകുട്ടി പ്ലസ്‍വൺ വിദ്യാർത്ഥിനിയാണ്. പ്രണയം നടിച്ചാണ്  പലയിടങ്ങളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന്  പൊലീസ് പറയുന്നു.  പെൺകുട്ടിയെ ഇയാൾ കടത്തിക്കൊണ്ട് പോയതിനെ തുടർന്ന് മകളെ കാണാനില്ലെന്ന് പിതാവ് നെടുമങ്ങാട് പൊലീസിൽ പരാതി നൽകി.  തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.  നേരത്തെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയതിന് രാഹുലിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. മറ്റ് ക്രിമിനൽ കേസുകളിലും ഇയാൾക്ക് ബന്ധമുള്ളതായി പൊലീസ് പറയുന്നു. 

PREV
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും