ഒരേ ദിവസം കൺമണികൾക്ക് ജന്മം നൽകി ഇരട്ട സഹോദരിമാർ

Published : Dec 07, 2021, 06:04 PM IST
ഒരേ ദിവസം കൺമണികൾക്ക് ജന്മം നൽകി ഇരട്ട സഹോദരിമാർ

Synopsis

ജനനവും പഠനവും ഒരുമിച്ചായിരുന്ന ഈ സഹോദരിമാർ തങ്ങളുടെ കൺമണികൾക്ക് ജന്മം നൽകിയതും ഒരുമിച്ചുതന്നെ...

കോട്ടയം: ഇരട്ടകുട്ടികൾ (Twins) ജനിക്കുന്നത് അത്ര അപൂർവ്വമായ ഒന്നല്ല, എന്നാൽ ഇരട്ട കുട്ടികൾ ഒരേ ദിവസം രണ്ട് കുരുന്നുകൾക്ക് ജന്മം (Delivery) നൽകുന്നത് അപൂർവ്വതയാണ്. കോട്ടയം (Kottayam) തലയോലപ്പറമ്പ് സ്വദേശികളായ ശ്രീപ്രിയയയും ശ്രീലക്ഷ്മിയുമാണ് കഴിഞ്ഞ നവംബർ 29ന് ഒരേ സമയം കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ്  ശ്രീപ്രിയയുടെയും ശ്രീലക്ഷ്മിയുടെയും പെൺ കുഞ്ഞുങ്ങൾ ജനിച്ചത്. കാരിത്താസ്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. റെജി ദിവാകറാണ് ആദ്യം ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 

കോട്ടയം സ്വദേശികളായ ചന്ദ്രശേഖരന്റെയും അംബികയുടെയും മക്കളായി 1995 ഒക്ടോബർ 11നാണ് ശ്രീപ്രിയയും ശ്രീലക്ഷ്മിയും ജനിച്ചത്. ഇവരെ പരസ്പരം തിരിച്ചറിയാൻ പോലും ഏറെ പ്രയാസമായിരുന്നു. പട്ടാളക്കാരനായിരുന്ന ചന്ദ്രശേഖരൻ അഞ്ച് കൊല്ലം മുമ്പാണ് മരിച്ചത്. അമ്മ അംബിക ടീച്ചറാണ്. അംബിക ജോലി ചെയ്ത മലപ്പുറത്തെ സ്കൂളിലായിരുന്നു ശ്രീപ്രിയയും ശ്രീലക്ഷ്മിയും പഠിച്ചത്. പഠനം ഒരുമിച്ചായിരുന്നു. കോളേജിൽ ബികോം പഠിച്ചതും ഒരുമിച്ച്. തുടർന്ന് ചാർട്ടേഡ് അക്കൌണ്ടൻറ് കോഴ്സിനും ചേർന്നും. ജനനവും പഠനവും ഒരുമിച്ചായിരുന്ന ഈ സഹോദരിമാർ തങ്ങളുടെ കൺമണികൾക്ക് ജന്മം നൽകിയതും ഒരുമിച്ചുതന്നെ. 

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്