
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്‌റിൻ ആണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റിൽ കണ്ടെത്തി. ഹസീനയെ കിണറിൽ നിന്ന് പുറത്തെടുത്ത് പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണ്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ കണ്ടത്. കുട്ടി മരിച്ചനിലയിലായിരുന്നു. അതേസമയം, സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്ത് വരികയാണ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam