
മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. എന്‍ അഫ്‌സല്‍ (32), ശ്രിജിന്‍ പി ജയിംസ് (24) എന്നിവരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കുട്ടിയെ ഓട്ടോയില്‍ പിടിച്ചു കയറ്റി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. പ്രതികളായ രണ്ടു പേരും മുന്‍പ് ലഹരിക്കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam