
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ. 800 ചാക്കുകളിലായി 5 ലക്ഷത്തിലധികം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായാണ് ചരക്കു ലോറി ചെർപ്പുള്ളശ്ശേരിയിൽ നിന്നും പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാർക്കാട് കാരാകുർശ്ശി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരെ ചെർപ്പുള്ളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലോറിയില്‍ ഒളിപ്പിച്ചു കടത്തിയതായിരുന്നു നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം. ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 781 ചാക്കുകളിലായി 5,76,031 (5.7 ലക്ഷം) പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തത്.
ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ആന്റി നെര്‍ക്കോടിക് സെല്ലും ചെര്‍പ്പുളശ്ശേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. വിപണയില്‍ ഏകദേശം രണ്ടര കോടിയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു. മൈദ ചാക്കുകള്‍ക്കൊപ്പമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ചാക്കുകളിലായി കണ്ടെടുത്തത്.
കരുവാരകുണ്ട് സ്വദേശി മുഹമ്മദ് ഹാരിസായിരുന്നു ലോറി ഡ്രൈവര്‍. കാരാകുര്‍ശ്ശി എളുമ്പുലാശ്ശേരി സ്വദേശി മുഹമ്മദ് ഹനീഫ സഹായിയായിരുന്നു. അടുത്തിടെ കേരളത്തിലും പാലക്കാട് ജില്ലയിലും നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇതെന്ന് പോലീസ് പറഞ്ഞു. കേരളത്തിലേക്ക് ലഹരി ഉത്‌പന്നങ്ങള്‍ എത്തിക്കുന്ന വന്‍ റാക്കറ്റ് തന്നെ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും ഇതിന്റെ ഉറവിടം സംബന്ധിച്ചും മറ്റു കാര്യങ്ങളും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ചെര്‍പ്പുളശ്ശേരി സി ഐ ടി.ശശികുമാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam