
മലപ്പുറം: ട്രെയിൻ മാർഗ്ഗം കൊൽക്കത്തയിൽ നിന്നും കഞ്ചാവു കൊണ്ടുവന്ന രണ്ട് പേര്‍ മലപ്പുറം വാണിയമ്പലത്ത് പിടിയില്‍. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഉജ്ജ ബരായി, നിൽമാധബ് ബിസ്വാസ് എന്നിവരെയാണ് കാളികാവ് റേഞ്ച് എക്സൈസ് അറസ്റ്റു ചെയ്തത്. ഒളിപ്പിച്ചു കടത്താൻ വേണ്ടി പ്രതികൾ പ്രത്യേകം തയ്യാറാക്കിയ ബാഗുകളിൽ നിന്ന് 4.145 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കേരളം, ബംഗാൾ, ആസ്സാം കേന്ദ്രീകരിച്ച് ലഹരിക്കടത്തു നടത്തുന്ന കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് കാളികാവ് എക്സൈസ് റേഞ്ച് ഓഫീസര്‍ അറിയിച്ചു. പ്രതികളെ പെരിന്തൽമണ്ണ മജിട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.