'ആണും പെണ്ണും ഒരുമിച്ച് നടക്കാൻ പാടില്ല, തടഞ്ഞുവച്ച് ആക്രമിച്ചു'; മഞ്ചേശ്വരത്ത് സദാചാര ആക്രമണം, 2 പേർ പിടിയിൽ

Published : Jul 13, 2022, 07:45 PM IST
'ആണും പെണ്ണും ഒരുമിച്ച് നടക്കാൻ പാടില്ല, തടഞ്ഞുവച്ച് ആക്രമിച്ചു'; മഞ്ചേശ്വരത്ത് സദാചാര ആക്രമണം, 2 പേർ പിടിയിൽ

Synopsis

ഹരികൃഷ്ണനേയും ക്യാമ്പസിലെ ഉദ്യോഗസ്ഥയേയും തടഞ്ഞ് വെക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ബൈക്കിൽ എത്തിയ മൂന്നുപേരാണ് അക്രമം നടത്തിയത്

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്തും സദാചാര ആക്രമണം. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാമ്പസിലെ ജീവനക്കാർക്കെതിരെയാണ് ആക്രമണമുണ്ടായത്. ആണും പെണ്ണും ഒരുമിച്ച നടക്കാൻ പാടില്ലെന്ന് പറഞ്ഞാണ് ആക്രമിച്ചതെന്ന് ആക്രമണത്തിന് വിധേയനായ ഹരികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി.

ഇന്നലെ വൈകുന്നേരം കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാമ്പസിലെ ജോലി കഴിഞ്ഞ് പോകുമ്പോഴായിരുന്നു സദാചാര ആക്രമണം. റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന് പോവുകയായിരുന്ന ഹരികൃഷ്ണനേയും ക്യാമ്പസിലെ ഉദ്യോഗസ്ഥയേയും തടഞ്ഞ് വെക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ബൈക്കിൽ എത്തിയ മൂന്നുപേരാണ് ആക്രമികളെന്ന് ഹരികൃഷ്ണൻ പറഞ്ഞു.

'ഇങ്ങനെ പരാതി പറയല്‍ ഇപ്പോഴത്തെ ട്രെന്‍ഡ്'; പൊലീസ് സദാചാര ആക്രമണത്തില്‍ വിചിത്രവാദവുമായി തലശ്ശേരി എസ്ഐ

സംഭവത്തിൽ മഞ്ചേശ്വരം സ്വദേശികളായ വിജിത്ത്, മുസ്തഫ എന്നിവരെ പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സുഹൃത്ത് കൗശിക് എന്നയാളും പിടിയിലാകാനുണ്ട്. പിടിയിലായവര്‍ നേരത്തേയും സമാനമായ കേസില്‍ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. വിജിത്തും പിടിയാലാകാനുള്ള കൗശിക്കും സദാചാര ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈ ഒടിച്ച കേസിലെ പ്രതികളാണ്. മുസ്തഫ അടിപിടിക്കേസിലെ പ്രതിയും. കൗശിക്കിനായുള്ള അന്വേഷണത്തിലാണ് മഞ്ചേശ്വരം പൊലീസ്.

സ്റ്റേഷനിലെ സിസിടിവിയില്ലാത്തിടത്ത് കൊണ്ടുപോയി മ‍ര്‍ദ്ദിച്ചു, അസഭ്യവർഷം; പൊലീസിനെതിരെ പ്രത്യുഷ്

അതേസമയം തലശ്ശേരിയിൽ പൊലീസിന്റെ സദാചാര ആക്രമണത്തിനിരയായ പ്രത്യുഷ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.  പൊലീസ് സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഭാഗത്ത് കൊണ്ടുപോയാണ് തന്നെ മർദ്ദിച്ചതെന്നും പൊലീസിനോട് തിരികെ ചോദ്യങ്ങൾ ചോദിച്ചതാണ് മ‍ര്‍ദ്ദനത്തിന് കാരണമെന്നും പ്രത്യുഷ്  ആരോപിച്ചു. രാത്രിയിൽ ഇറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത് പൊലീസ് അസഭ്യവർഷം നടത്തി. പ്രതികരിച്ച തന്നെ സ്റ്റേഷനിലേക്ക് കൊണ്ട് പോയാണ് മർദ്ദിച്ചത്. പൊലീസിനെ താൻ മർദ്ദിച്ചു എന്ന ആരോപണം കള്ളമാണെന്നും തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രത്യുഷ്  വിശദീകരിച്ചിട്ടുണ്ട്.

സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി