സിസിടിവിയിൽ കുടുങ്ങി, നാദാപുരത്ത് ഡോക്ടറെ ആക്രമിച്ചത് കണ്ണൂർ സ്വദേശികൾ; രണ്ട് പേർ അറസ്റ്റിൽ

Published : Jul 13, 2023, 07:59 PM IST
സിസിടിവിയിൽ കുടുങ്ങി, നാദാപുരത്ത് ഡോക്ടറെ ആക്രമിച്ചത് കണ്ണൂർ സ്വദേശികൾ; രണ്ട് പേർ അറസ്റ്റിൽ

Synopsis

നാദാപുരം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയെയാണ് ഇരുവരും ആക്രമിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രി ചികിത്സ തേടിയെത്തിയ ഇവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്തത്.

കോഴിക്കോട് : നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. നാദാപുരം പേരോട് വച്ചാണ് ഇരുവരെയും പിടികൂടിയത്. 

കൊല്ലത്ത് വീട്ടിൽ നിർത്തിയിട്ട പൾസർ ബൈക്കിന് നട്ടപ്പാതിരയ്ക്ക് തമിഴ്നാട് എംവിഡി പിഴ! 14000 അടക്കണം

നാദാപുരം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയെയാണ് ഇരുവരും ആക്രമിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രി ചികിത്സ തേടിയെത്തിയ ഇവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്തത്. വയനാട്ടിൽ നിന്നുളളവരെന്ന് പറഞ്ഞ് ചികിത്സ തേടിയെത്തിവർക്കൊപ്പമുണ്ടായിരുന്ന ആളുകളായിരുന്നു ഡോക്ടറെ കയ്യേറ്റം ചെയ്തത്. ചെവിക്ക് അസ്വസ്ഥതയുളള ആളുമായി ചികിത്സ തേടിയെത്തിസംഘം, പരിശോധിച്ച് മരുന്ന് നൽകിയപ്പോൾ കൂടെയുളള ആളിനും അസുഖമുണ്ടെന്നും മരുന്ന് വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതേച്ചൊല്ലി ആശുപത്രി ജീവനക്കാരുമായി കയർക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിയിലുള്ളത്. മർദ്ദനം, അസഭ്യവർഷം തുടങ്ങിയ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമ പ്രകാരവുമാണ് കേസെടുത്തത്. വന്നയാളുകളുടെ കൃത്യമായ മേൽവിലാസം ആശുപത്രി രജിസ്റ്ററിലില്ലായിരുന്നതിനാലാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളിലേക്ക് എത്തിയത്.  

 


 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി