ആരോ​ഗ്യമന്ത്രിക്കെതിരെ പോസ്റ്റർ പതിപ്പിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

Published : Apr 12, 2023, 12:04 AM ISTUpdated : Apr 12, 2023, 12:06 AM IST
ആരോ​ഗ്യമന്ത്രിക്കെതിരെ പോസ്റ്റർ പതിപ്പിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

ഓർത്തഡോക്സ് യുവജന പ്രസ്ഥാനം അടൂർ - കടമ്പനാട് ഭദ്രാസനം ജനറൽ സെക്രട്ടറി റെനോ പി രാജൻ, സജീവ പ്രവർത്തകൻ ഏബൽ ബാബു എന്നിവരെയാണ് ചോദ്യം ചെയ്തത്.

പത്തനംതിട്ട: വീണ ജോർജിനെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്തു. ഓർത്തഡോക്സ് യുവജന പ്രസ്ഥാനം അടൂർ - കടമ്പനാട് ഭദ്രാസനം ജനറൽ സെക്രട്ടറി റെനോ പി രാജൻ, സജീവ പ്രവർത്തകൻ ഏബൽ ബാബു എന്നിവരെയാണ് ചോദ്യം ചെയ്തത്. ഏബൽ ബാബുവിന്റെ കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് പേരെയും കേസിൽ പ്രതി ചേർത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോസ്റ്റർ. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായർ ദിവസം പോസ്റ്റർ പതിച്ചിരിക്കുന്നത്. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം എന്നാണ് പോസ്റ്റർ ആവശ്യപ്പെടുന്നത്. ഓർത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി