നെയ്യാറ്റിൻകരയിൽ മതിൽ തകർന്നുവീണു, വഴിയിലൂടെ പോയ രണ്ട് കുട്ടികൾക്ക് പരിക്ക്

Published : Jul 25, 2025, 08:31 PM ISTUpdated : Jul 25, 2025, 09:12 PM IST
wall collapsed in tvm

Synopsis

ഹോളോബ്രിക്സ് കമ്പനിയുടെ കാലപ്പഴക്കം ചെന്ന മതിലാണ് ഇടിഞ്ഞുവീണത്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് പരിക്ക്. കുന്നത്തുകാൽ ചാവടിയിലാണ് മതിൽ തകർന്ന് വഴിയാത്രക്കാരായ കുട്ടികൾക്ക് പരിക്കേറ്റത്. ചാവടി സ്വദേശികളായ ഭ​ഗത് (8), ഋത്വിക് (3) എന്നിവർക്കാണ് പരിക്കേറ്റത്.

മഴയത്താണ് സംഭവം. ഹോളോബ്രിക്സ് കമ്പനിയുടെ കാലപ്പഴക്കം ചെന്ന മതിലാണ് ഇടിഞ്ഞുവീണത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ഭഗത്തിൻ്റെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഭഗത്തിനെ  തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ഋത്വിക്കിനെ കാരക്കോണം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും