അമ്മയെ അച്ഛൻ കൊന്നതോടെ അനാഥരായ കുരുന്നുകൾ; സ്വന്തമായി വീടില്ല, ഒപ്പമുള്ള ദുരിതം മാത്രം

Published : Sep 26, 2021, 01:49 PM ISTUpdated : Sep 26, 2021, 02:04 PM IST
അമ്മയെ അച്ഛൻ കൊന്നതോടെ അനാഥരായ കുരുന്നുകൾ; സ്വന്തമായി വീടില്ല, ഒപ്പമുള്ള ദുരിതം മാത്രം

Synopsis

കഴിഞ്ഞ ഓഗസ്റ്റ് 31ന് ശേഷം ആറുവയസ്സുകാരനായ അഭിയുടെയും നാല് വയസ്സുകാരിയായ മിന്നുവിന്റെ ഇവരുടെ ഏക ആശ്രയമായ അമ്മൂമ്മ രാധയുടെ ജീവിതം കൂരിരുട്ടിലാണ്.

തിരുവനന്തപുരം: അമ്മയെ അച്ഛൻ കൊന്നതോടെ അനാഥരായ കുരുന്നുകൾ (kids) ദുരിതത്തിൽ. ക്യാൻസർ രോഗിയായ അഭിക്കും ഇളയ സഹോദരി മിന്നുവിനും ഇനി ആകെയുള്ളത് അമ്മൂമ്മ മാത്രമാണ്. തിരുവനന്തപുരം നെടുമങ്ങാട് താന്നിമൂട് സ്വദേശികളായ ഇവർക്ക് സ്വന്തമായി ഒരു വീട് പോലുമില്ല.

അമ്മ കൊല്ലപ്പെട്ടതാണെന്നോ, അച്ഛനാണ് അത് ചെയ്തതെന്നോ അഭിക്കും മിന്നുവിനും അറിയില്ല. തിരിച്ചറിയാൻ പ്രായവുമായിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് 31ന് ശേഷം ആറുവയസ്സുകാരനായ അഭിയുടെയും നാല് വയസ്സുകാരിയായ മിന്നുവിന്റെ ഇവരുടെ ഏക ആശ്രയമായ അമ്മൂമ്മ രാധയുടെ ജീവിതം കൂരിരുട്ടിലാണ്.

പത്ത് വ‍ർഷത്തെ ദാമ്പത്യത്തിലൂടനീളം പ്രഭയ്ക്ക് ദുരിതകാലമായിരുന്നു. ഒടുവിൽ ഓഗസ്റ്റ് 31ന് പ്രഭയെ, ഭർത്താവ് സെൽവരാജ് കഴുത്തറുത്ത് കൊന്നത്. ഒന്നരവർഷത്തോളമായി സെൽവരാജിന്റെ വീട്ടിൽ നിന്നും മാറി താന്നിമൂടിലെ വാടകവീട്ടിലായിരുന്നു പ്രഭ അമ്മയ്ക്കും മക്കൾക്കും ഒപ്പം. ഒരു വയസ്സ് മുതൽ രക്താർബുദത്തിന് ആർസിസിയിൽ അഭി ചികിത്സയിലാണ്.

കൂലപ്പണി ചെയ്ത് പ്രഭയുണ്ടാക്കിയിരുന്നത് ചെലവിനും ചികിത്സയ്ക്കും ഒന്നും ഒരിക്കലും തികഞ്ഞിരുന്നില്ല. പ്രഭ പോയി, പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് ഈ അമ്മ ഒറ്റയ്ക്കായി. നാട്ടുകാരുടെയും അയൽക്കാരുടെയും സഹായത്തോടെയാണ് ഇപ്പോഴത്തെ ജീവിതം.

അഭിയെ ചികിത്സിക്കണം, രണ്ട് പേരെയും പഠിപ്പിക്കണം. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് വേണം. ആരെങ്കിലും ഒക്കെ സഹായിക്കുകല്ലാതെ ഈ അമ്മയുടെ മുമ്പിൽ വേറെ മാർഗമൊന്നുമില്ല.

അക്കൗണ്ട് വിവരങ്ങള്‍

NAME - RADHA

BANK - DHANLAXMI BANK

ACCOUNT NUMBER - 007703600000716

IFSC CODE - DLXB0000077

BRANCH - ANAD

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം