ഇനി രണ്ടുദിവസം കൊച്ചിയിൽ പോകുന്നവർ ശ്രദ്ധിക്കുക, ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം

Published : Jan 16, 2024, 12:06 AM ISTUpdated : Jan 16, 2024, 12:08 AM IST
ഇനി രണ്ടുദിവസം കൊച്ചിയിൽ പോകുന്നവർ ശ്രദ്ധിക്കുക, ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം

Synopsis

നാളെ അതിരാവിലെ മൂന്നുമണിമുതല്‍ ഉച്ചവരെയുമായിരിക്കും നിയന്ത്രണമെന്നും പൊലീസ് അറിയിച്ചു.  

കൊച്ചി: പ്രധാന മന്ത്രി വരുന്നതിനോടബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൊച്ചിയില്‍ ഗതാഗത നിയന്ത്രണമെന്ന് പൊലീസ്. ഇന്ന് ഉച്ചക്ക് രണ്ടു മണി മുതല്‍ എറണാകുളം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും. നാളെ അതിരാവിലെ മൂന്നുമണിമുതല്‍ ഉച്ചവരെയുമായിരിക്കും നിയന്ത്രണമെന്നും പൊലീസ് അറിയിച്ചു.  

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് കേരളത്തിലെത്തുന്നത്. വൈകിട്ട് ആറരയ്ക്ക് നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. തുടർന്ന് കെ പി സി സി ജംങ്ഷനിലെത്തി റോ‍ഡ് ഷോയിൽ പങ്കെടുക്കും. രാത്രി 7 നും എട്ടിനും ഇടയ്ക്കാണ് റോഡ് ഷോ. കെ പി സി സി ജംഷ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോമീറ്റ‌ർ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി കേരളത്തിൽ വീണ്ടുമെത്തുക തൃശൂരിൽ മാത്രമല്ല, കൊച്ചിയിലും തലസ്ഥാനത്തുമടക്കം തന്ത്രങ്ങളുമായി ബിജെപി

എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ചൊവ്വാഴ്ച രാവിലെ ഗുരൂവായൂർക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റു രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കും. 

PREV
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്