
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി. രണ്ട് ജീവനക്കാരെ സസ്പെന്‍റ് ചെയ്തു. സുധിൻ രാജ്, അമൽദേവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ റിപ്പോർട്ടിൽ ബെവ്കോ എംഡിയുടേതാണ് നടപടി. മൂന്ന് ലിറ്റർ മദ്യം വാങ്ങിയ വ്യക്തിയിൽ നിന്ന് ജീവനക്കാരൻ 50 രൂപ ചോദിച്ച് വാങ്ങുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. മദ്യം വാങ്ങിയവർ തന്നെയാണ് ദൃശ്യം പകർത്തിയത്.
അധിക പണം വാങ്ങിയ കരുനാഗപ്പള്ളി ഔട്ട്ലെറ്റിലെ ജീവനക്കാരനാണ് അമൽദേവ്. സുധിൻരാജ് ആയിരുന്നു ഷോപ്പിന്‍റെ ഇൻ ചാർജ്. അമൽദേവ് 50 രൂപ അധികം വാങ്ങിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നടപടി. പരാതി ഉയർന്നിട്ടും സുധിൻരാജ് അന്വേഷിക്കാൻ തയാറായില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധിൻരാജിനെതിരെയും നടപടി സ്വീകരിച്ചത്. എക്സൈസ് മന്ത്രിയുടെ നിർദേശ പ്രകാരമാണ് ബെവ്കോ എംഡിയുടെ നടപടി. ദൃശ്യം സഹിതം പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷിച്ച് നടപടിയെടുക്കാൻ എക്സൈസ് മന്ത്രി എം ലിജു സിഎംജിക്ക് നിർദേശം നൽകിയിരുന്നു. ബെവ്‌കോയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗം പരാതിയിൽ അന്വേഷണം നടത്തും. റിപ്പോർട്ട് ഉടൻ കൈമാറണമെന്നാണ് ഓഡിറ്റ് സംഘത്തിന് നിർദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam