കണ്ണൂരിൽ റിമാൻഡ് പ്രതികൾക്ക് കൊവിഡ്; പൊലീസുകാർ ക്വാറന്റൈനിൽ

Web Desk   | Asianet News
Published : May 25, 2020, 05:17 PM ISTUpdated : May 25, 2020, 06:50 PM IST
കണ്ണൂരിൽ റിമാൻഡ് പ്രതികൾക്ക് കൊവിഡ്; പൊലീസുകാർ ക്വാറന്റൈനിൽ

Synopsis

കണ്ണപുരം ,ചെറുപുഴ സ്റ്റേഷനുകളിലെ പൊലീസുകാർ  അറസ്റ്റ് ചെയ്ത രണ്ടു പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ പൊലീസുകാരും ജയിലധികൃതരും ക്വാറന്റൈനിലാണ്. 

കണ്ണൂർ: കണ്ണൂർ സബ് ജയിലിൽ റിമാൻഡിലുള്ള രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണപുരം ,ചെറുപുഴ സ്റ്റേഷനുകളിലെ പൊലീസുകാർ  അറസ്റ്റ് ചെയ്ത രണ്ടു പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ പൊലീസുകാരും ജയിലധികൃതരും ക്വാറന്റൈനിലാണ്. 

കണ്ണൂർ ജില്ലയിൽ മാത്രം 10 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂർ ധർമ്മടത്ത് ഒരു കുടുംബത്തിൽ രോഗബാധിതരുടെ എണ്ണം എട്ടായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 62 കാരിക്കാണ് ഈ വീട്ടിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് രോഗം ബാധിച്ചതെങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. ജില്ലയിലെ പിണറായിയെ ഹോട്ട്സ്പോട്ടായി നിശ്ചയിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. നിലവിൽ 359 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 12 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 532പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു. പിണറായിക്കു പുറമേ പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

 


 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം