ശ്യാമൾ മണ്ഡൽ വധക്കേസ്; പ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം, വിധി 17 വർഷത്തിന് ശേഷം

Published : Apr 13, 2022, 01:14 PM IST
ശ്യാമൾ മണ്ഡൽ വധക്കേസ്; പ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം, വിധി 17 വർഷത്തിന് ശേഷം

Synopsis

തിരുവനന്തപുരം എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ ശ്യാമളിനെ പണത്തിനായി തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 17 വർഷത്തിന് ശേഷമാണ് സിബിഐ കോടതി വിധി പറയുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥി ശ്യാമള്‍ മണ്ഡലിനെ (Shyamal Mandal) തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ. രണ്ടാം പ്രതി മുഹമ്മദ് അലിക്കാണ് ജീവപര്യന്തം തടവും 10,10,000 രൂപ പിഴയും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചത്. ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തി 17 വ‍ർഷത്തിന് ശേഷമാണ് വിധി പ്രഖ്യാപിച്ചത്.

പണത്തിന് വേണ്ടിയാണ് കുടുംബ സുഹൃത്തായ മുഹമ്മദ് അലി തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥി ശ്യാമള്‍ മണ്ഡലതിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. ആൻഡമാൻ സ്വദേശിയാണ് മുഹമ്മദ് അലി. മുഹമ്മദ് അലിയും നേപ്പാള്‍ സ്വദേശിയായ ദു‍ർഗ ബഹദൂറും ചേർന്നാണ് ശ്യാമളിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. ദുർഗ ബഹദൂറിനെ പിടികൂടാൻ ആദ്യം കേസന്വേഷിച്ച പൊലീസിനോ, തുടരന്വേഷണം നടത്തിയ സിബിഐക്കോ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന് വേണ്ടിയുള്ള ഗൂഡാലോചന, തട്ടികൊണ്ടുപോകൽ എന്നിവയ്ക്കാണ് മുഹമ്മലിക്ക് ഇരട്ട ജീവപര്യന്തം. മോഷത്തിന് കഠിന തടവും പ്രതി അനുഭവിക്കണം. പ്രതി 10 ലക്ഷത്തി 10,000 രൂപ പിഴയും അടയ്ക്കണം. ഇതിൽ നിന്നും നാല് ലക്ഷം രൂപ ശ്യമളിന്‍റെ അച്ഛൻ ബസുദേവ് മണ്ഡലിന് നൽകാനും കോടതി ഉത്തരവിൽ പറയുന്നു.

സാഹചര്യ തെളിവുകള്‍ മാത്രമാണ് മുഹമ്മദ് അലിക്കെതിരെ ഉണ്ടായിരുന്നത്. കോളേജിൽ നിന്നും ശ്യമളിനെ മുഹമ്മദ് അലിയാണ് കിഴക്കേകോട്ടയിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവിടെ നിന്നും തട്ടികൊണ്ടുപോയ ശേഷം ശ്യമളിൻെറ ഫോണിൽ നിന്നും അച്ഛനെ വിളിച്ച് 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ബസുദേവ് പണവുമായി ചെന്നൈയിലെത്തിയപ്പോഴേക്കും മകനെ കൊലപ്പെടുത്തി കോവളം വെള്ളാറിൽ ചാക്കിൽകെട്ടി പ്രതികള്‍ ഉപേക്ഷിച്ചു. 2005 ഒക്ടോബർ 17നാണ് മൃതദേഹം കണ്ടെത്തുന്നത്. ശ്യാമളിന്‍റെ ഫോണ്‍ മുഹമ്മദാലി ചെന്നൈയിൽ വിറ്റ ശേഷമാണ് ആൻഡമാനിലേക്ക് കടന്നത്. ഈ ഫോണിൽ സ്വന്തം സിമ്മിട്ട് മുഹമ്മദ് അലി പലരെയും വിളിച്ചു. ഈ ഫോണ്‍ കണ്ടെത്താനായതാണ് നിർണായകെ തെളിലായത്. ആദ്യം അന്വേഷണം നടത്തിയ ഫോ‍ർട്ട് പൊലീസാണ് മുഹമ്മലിയെ അറസ്റ്റ് ചെയ്ത. ഹോട്ടൽ ജീവനക്കാരായ ദുർഗ ബഹറൂറിനെ പിടികൂടിയില്ല. ശ്യാമളിൻെറ അച്ഛൻ നൽകിയ ഹർജയിൽ 2008ൽ ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടു. 2010 കുറ്റപത്രം സമർപ്പിച്ച കേസിൽ 2020ലാണ് വിചാരണ തുടങ്ങിയത്. 56 സാക്ഷികളെ വിസ്തരിച്ചതിൽ 10 ലധികം സാക്ഷികള്‍ കൂറുമാറിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം