നെടുമ്പാശ്ശേരി ജിസ്മോൻ കൊലപാതകക്കേസ്: രണ്ട് പേർ കൂടി പിടിയിൽ

Published : Oct 09, 2020, 04:03 PM IST
നെടുമ്പാശ്ശേരി ജിസ്മോൻ കൊലപാതകക്കേസ്: രണ്ട് പേർ കൂടി പിടിയിൽ

Synopsis

നെടുമ്പാശ്ശേരി കയ്യാലപ്പടിയിൽ വച്ചാണ് ജിസ്മോന് കുത്തേറ്റത്. ജിസ്മോനും പ്രദേശത്തെ മറ്റൊരു കഞ്ചാവ് വിൽപ്പന സംഘവും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

തിരുവനന്തപുരം: നെടുമ്പാശ്ശേരി ജിസ്മോൻ കൊലപാതകക്കേസിൽ  രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കേസിലെ പ്രധാന പ്രതികളായ ബേസിൽ, വിനു മണി എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രധാന പ്രതി മനു മണിയും അയാളെ ഒളിവിൽ പോകാൻ സഹായിച്ച രണ്ടു പേരും കഴിഞ്ഞ ദിവസം പിടിയിൽ ആയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമ്പാശ്ശേരി സ്വദേശി ജിസ്മോന്‍ കുത്തേറ്റ് മരിച്ചത്.

നെടുമ്പാശ്ശേരി കയ്യാലപ്പടിയിൽ വച്ചാണ് ജിസ്മോന് കുത്തേറ്റത്. ജിസ്മോനും പ്രദേശത്തെ മറ്റൊരു കഞ്ചാവ് വിൽപ്പന സംഘവും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ബൈക്കിലെത്തിയ മൂന്നംഗ സംഘം ജിസ്മോനെ വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് സമീപത്തുള്ളവർ ഓടി വരുന്നത് കണ്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിസാഹസവും അതിസാമ‍ത്ഥ്യവും വെള്ളത്തിൽ, പട്ടാപ്പകൽ വിദ്യാർത്ഥനിയെ തള്ളിയിട്ട് മാല പൊട്ടിച്ചെടുത്തു, പക്ഷേ കയ്യിലായത് മുക്കുപണ്ടം
വൻ പ്രതിസന്ധി, ഇന്ധന വില വർധനവിന് പിന്നാലെ കടുത്ത തീരുമാനവുമായി എയർ ഇന്ത്യ, അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ചു