
തൃശൂർ : പുതുക്കാട് (puthukakd)എസ് ബി ഐയുടെ(sbi) എ ടി എമ്മില്‍(atm) തിരിമറി നടത്തി ഒന്നേകാല്‍ ലക്ഷം കവര്‍ന്ന സംഭവത്തിൽ രണ്ട് ഉത്തരേന്ത്യക്കാർ പിടിയിൽ. കുതിരാൻ ജില്ലാ അതിർത്തിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.ഹരിയാനക്കാരായ തൗഫിഖ് (34) , വാറിദ് ഖാൻ (21) എന്നിവരാണ് അറസ്റ്റിലായത്.
എ ടി എമ്മിന്റെ സെന്‍സറില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ് ഇവർ നടത്തിയത്. കൗണ്ടറിലെ മെഷീന്‍ വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ അറിയുന്നവരാണ് തട്ടിപ്പിനു പിന്നിലെന്ന് കളവ് നടന്ന സമയത്ത് തന്നെ പൊലീസിന് മനസിലായിരുന്നു.
ജനുവരി 23നാണ് പുതുക്കാട് ദേശീയപാതയിലെ എസ് ബി ഐയുടെ എ ടി എം കൗണ്ടറിൽ തട്ടിപ്പ് നടത്തിയത്. ആറ് അക്കൗണ്ടുകളിൽ നിന്നായി പതിമൂന്ന് തവണകളിലായി 1,27,500 രൂപയാണ് തട്ടിയെടുത്തത്. സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് കവർച്ചാ സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. എ ടി എമ്മിന്റെ കാഴ്ച മറയ്ക്കാനായി നിറുത്തിയിട്ടിരുന്ന ട്രെയിലർ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്റ്റിലായ ഹരിയാനക്കാരായ തൗഫിഖ് , വാറിദ് ഖാൻ എന്നിവരെ ഇന്ന് എ ടി എമ്മിലും പരിസര പ്രദേശങ്ങളിലും എത്തിച്ച് തെളിവെടുക്കും. അതിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
മോഷണക്കേസ് പ്രതിയുടെ എടിഎം കാർഡ് (ATM Card) കൈക്കലാക്കി പണം കവർന്ന സംഭവത്തിൽ പിരിച്ചുവിട്ട പൊലീസുകാരനെ സർവ്വീസിൽ തിരിച്ചെടുത്തു.
തളിപ്പറമ്പ് (Thaliparamba) പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന ഇ.എൻ. ശ്രീകാന്തിനെയാണ് സർവ്വീസിൽ തിരിച്ചെടുത്തത്. ശ്രീകാന്തിനെ പിരിച്ചുവിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് ഡിഐജി രാഹുൽ ആർ നായർ റദ്ദാക്കി. ശ്രീകാന്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചങ്കിലും സേനയിൽ തുടരാൻ അവസരം നൽകണമെന്ന് ഡിഐജി നിർദ്ദേശിച്ചു. വാർഷിക വേതന വർധന മൂന്ന് വർഷത്തേക്ക് തടഞ്ഞുവെച്ചുകൊണ്ട് തിരച്ചെടുക്കുന്നുവെന്നാണ് ഡിഐജിയുടെ ഉത്തരവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam