
മാവേലിക്കര: മാവേലിക്കര തഴക്കരയിൽ കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണ് രണ്ട് പേർ മരിച്ചു. ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര സ്വദേശി ആനന്ദൻ(55) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മാവേലിക്കര തഴക്കരയിലാണ് സംഭവം. വീടിന്‍റെ കാർ പോർച്ച് പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ടവരെ മാവേലിക്കര സർക്കാർ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്. അതേസമയം, ഏത് വിധത്തിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. മതിയായ സുരക്ഷാ ക്രീകരണങ്ങൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8