താനൂരിൽ കിണറിടിഞ്ഞ് മണ്ണിനടിയിൽ പെട്ട രണ്ട് പേരും മരിച്ചു, മൃതദേഹങ്ങൾ കണ്ടെടുത്തു

Published : May 29, 2020, 01:18 PM ISTUpdated : May 29, 2020, 01:28 PM IST
താനൂരിൽ കിണറിടിഞ്ഞ് മണ്ണിനടിയിൽ പെട്ട രണ്ട് പേരും മരിച്ചു, മൃതദേഹങ്ങൾ കണ്ടെടുത്തു

Synopsis

വീടിനോട് ചേര്‍ന്ന് പുതിയ കിണര്‍ കുഴിക്കുന്നതിനിടെ രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം ഉണ്ടായത്. നാല് പേരാണ് പണിക്ക് വന്നതെങ്കിലും രണ്ട് പേരാണ് കിണറിലേക്ക് ഇറങ്ങിയത്. 

മലപ്പുറം: താനൂരില്‍ കിണര്‍ ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. താനൂര്‍ മുക്കോല വേലായുധന്‍, അച്യുതന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും അറുപതിനടുത്ത് പ്രായമുള്ളവരാണ്. മൂലക്കല്ലില്‍ പുതിയ കിണര്‍ കുഴിക്കുന്നതിനിടെ രാവിലെ ഒന്‍പതോടെയാണ് അപകടം ഉണ്ടായത്. 

നാലുപേര്‍ പണിക്കുണ്ടായിരുന്നെങ്കിലും വേലായുധനും അച്യുതനുമാണ് കിണറ്റിനകത്ത് ഇറങ്ങിയത്. മുകള്‍ഭാഗത്തെ മണ്ണിടിഞ്ഞ് വീണതോടെ ഇരുവരും കിണറ്റില്‍ അകപ്പെട്ടു. ഫയര്‍ഫോഴ്‍സും പൊലീസും ചേര്‍ന്ന് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത