
കൊച്ചി: എറണാകുളം വാഴക്കാലയിൽ എം ഡി എം എ വിൽപന നടത്തിയ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. റാന്നി സ്വദേശി പിൽജ, മലപ്പുറം സ്വദേശി ഷംസീർ എന്നിവരെയാണ് ത്യക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്ക്ക് എടുത്തായിരുന്നു വിൽപന. ഇവരിൽ നിന്ന് 13 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, ആലപ്പുഴയിൽ ജീൻസിന്‍റെ പോക്കറ്റിൽ ഒളിപ്പിച്ച എം ഡി എം എയുമായി യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് പൊട്ടൻചിറ ചെറ്റച്ചൽ കൊച്ചുകരിക്കകത്ത് കോണോത്ത് വീട്ടിൽ മോനു (32) ആണ് അറസ്റ്റിലായത്. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇന്നലെ രാവിലെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് പൊലീസ് ദേഹപരിശോധന നടത്തിയത്. ജീൻസിന്‍റെ പോക്കറ്റിൽ പഴ്സിൽ ഒളിപ്പിച്ച് 0.530 ഗ്രാം എം ഡി എം എ കണ്ടെത്തുകയായിരുന്നു. റെയിൽവേ എസ് ഐ ഷാനിഫ് എച്ച് എസിന്‍റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ വിനോദ് കുമാർ, ഗ്രേഡ് എ എസ് ഐ ജയപ്രകാശ്, സീനിയർ സി പി ഒ മാരായ വി വി ഷൈൻ, ശ്യാംലാൽ, മോൻസിനാഥ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam