പാലക്കാട് രണ്ടു പേര്‍ക്ക് സൂര്യാതപമേറ്റു, കൊല്ലത്ത് യുവാവിനും കോട്ടയത്ത് അഗ്നിരക്ഷാ സേനാംഗത്തിനും സൂര്യാതപമേറ്റു

Published : Apr 26, 2026, 03:05 PM IST
sunstroke

Synopsis

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സൂര്യാതപമേറ്റ് ആളുകള്‍ ചികിത്സ തേടി. പാലക്കാട്‌ ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർക്ക് സൂര്യാതപമേറ്റു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഡ്രൈവർ ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യതപമേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.

പാലക്കാട്/കൊല്ലം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാലുപേര്‍ക്ക് സൂര്യാതപമേറ്റു. പാലക്കാട്‌ ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർക്ക് സൂര്യാതപമേറ്റു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഡ്രൈവർ ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യതപമേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. കൊല്ലത്ത് യുവാവിന് സൂര്യാതപമേറ്റു. കൊട്ടിയം സ്വദേശി നിഹാൽ നജീബിന്‍റെ കൈയ്ക്കാണ് പൊള്ളലേറ്റത്. പള്ളിമുക്കിൽ വെച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് സൂര്യാതപമേറ്റത്. യുവാവ് പ്രാഥമിക ചികിത്സതേടി. ജോലിക്കായി ബൈക്കിൽ പോകുമ്പോൾ ആണ് കൈയ്ക്ക് പൊള്ളലേറ്റത്. കോട്ടയത്ത് അഗ്നിരക്ഷാ സേനാംഗത്തിന് സൂര്യാതപമേറ്റു. പാമ്പാടി കൂരോപ്പടക്ക് സമീപം റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ച് നീക്കുന്നതിനിടയാണ് പൊള്ളലേറ്റത്. കോട്ടയം സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നിജിലിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്.

അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. ഇന്നും നാളെയും മുന്നറിയിപ്പുണ്ട്. പാലക്കാട് 40°C വരെ താപനില ഉയരാനുള്ള സാധ്യത നിലനിൽക്കുകയാണ്. കൊല്ലത്ത് 39°C വരെയും കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും താപനില ഉയരാം. ആലപ്പുഴ, എറണാകുളം,മലപ്പുറം,കണ്ണൂർ, കാസർകോട് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാം. അഞ്ച് സ്റ്റേഷനുകളിൽ അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോത് അപകടനിലയിലാണ്. കൊട്ടാരക്കര,കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ സ്റ്റേഷനുകളിൽ യുവി ഇൻഡക്സ് എട്ട് രേഖപ്പെടുത്തി. കൊടും ചൂടിൽ ആശ്വാസമായി നാളെ മുതൽ വേനൽമഴ മെച്ചപ്പേട്ടേക്കും. ബുധനാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും, പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി
ഓസ്ട്രേലിയയിൽ വന്ദേ മാതരം പാടി നന്ദഗോവിന്ദം ഭജൻസ്, എഴുനേറ്റ് നിന്ന് ആദരവോടെ ശ്രോതാക്കളും, വീഡിയോ വൈറൽ