ബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് യുവാവും സഹായിയും അറസ്റ്റില്‍

Published : Dec 30, 2020, 08:13 PM IST
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് യുവാവും സഹായിയും അറസ്റ്റില്‍

Synopsis

ഈമാസം ഏഴിനായിരുന്നു സംഭവം. യുവതിക്ക് ജോലി ലഭിക്കാത്തത് ബാധ മൂലമാണെന്നും പരിഹാരത്തിനായി  പൂജ വേണമെന്നും വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം.   

തിരുവനന്തപുരം: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ പീഡിപ്പിച്ച പരാതിയിൽ  പിടിയിലായ പൂജാരിയുടേയും സഹായിയുടേയും അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം അലത്തറ സ്വദേശികളായ ഷാജിലാൽ, സഹായി സുരേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്.  ഈമാസം ഏഴിനായിരുന്നു സംഭവം. യുവതിക്ക് ജോലി ലഭിക്കാത്തത് ബാധ മൂലമാണെന്നും പരിഹാരത്തിനായി  പൂജ വേണമെന്നും വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം. 

പൂജയുടെ ഭാഗമായി സഹായിയായ സുരേന്ദ്രന്  പ്രസാദം നൽകാൻ യുവതിയോട്  ആവശ്യപ്പെടുകയായിരുന്നു. പ്രസാദം നൽകാൻ സുരേന്ദ്രന്‍റെ അടുത്തെത്തിയ യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പൂജാസഹായിയായ സുരേന്ദ്രൻ യുവതിയുടെ വീട്ടിലെ ഡ്രൈവര്‍ കൂടിയാണ്. പ്രതികളും യുവതിയുടെ വീട്ടുകാരും തമ്മിൽ നല്ല ബന്ധത്തിലുമായിരുന്നു. 

പൂജാരി ആസൂത്രിതമായി യുവതിയെ സഹായിയുടെ അടുത്തെത്തിച്ചെന്നാണ് പൊലിസ് പറയുന്നത്. യുവതി  തന്‍റെ  ബന്ധുവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ  പിതാവിന്‍റെ പരാതിയിന്മേലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷൻ വായ്പാ തട്ടിപ്പ്; മുൻ എംഎൽഎ പിവി അൻവര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല
മോഹൻലാലിന്റെ അമ്മയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത് മുടവൻമുകളിലെ വീട്ടുവളപ്പിൽ; അന്ത്യാജ്ഞലി അർപ്പിച്ച് സഹപ്രവർത്തകർ