കുന്ദംകുളത്ത് എബിവിപിയുടെ ഗുണ്ടായിസം; പരീക്ഷാ ഹാളിൽ കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി മ‍ര്‍ദ്ദിച്ചു

Published : Dec 04, 2019, 05:10 PM ISTUpdated : Dec 04, 2019, 05:11 PM IST
കുന്ദംകുളത്ത് എബിവിപിയുടെ ഗുണ്ടായിസം; പരീക്ഷാ ഹാളിൽ കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി മ‍ര്‍ദ്ദിച്ചു

Synopsis

പരീക്ഷ എഴുതാൻ വന്ന പ്രൈവറ്റ് കോളേജ് വിദ്യാർത്ഥികളായ ഇജാസ്, സഹൽ എന്നിവ‍ര്‍ക്കാണ് മര്‍ദ്ദനമേറ്റത് പരീക്ഷാ ഹാളിൽ  എക്സാം കൺട്രോളറുടെ മുന്നിൽ വെച്ചാണ് എ ബി വി പി പ്രവർത്തകർ ഇരുവരെയും അകാരണമായി മർദ്ദിച്ചത്

തൃശ്ശൂര്‍: കുന്ദംകുളം ശ്രീ വിവേകാനന്ദ കോളേജിലെ പരീക്ഷ ഹാളിൽ കയറി എബിവിപി പ്രവർത്തകരുടെ ഗുണ്ടായിസം. പരീക്ഷ എഴുതാൻ വന്ന പ്രൈവറ്റ് കോളേജ് വിദ്യാർത്ഥികളായ ഇജാസ്, സഹൽ എന്നിവരെ പരീക്ഷ ഹാളിൽ വച്ച് എബിവിപി പ്രവ‍ര്‍ത്തകര്‍ മര്‍ദ്ദിച്ചു.

പരീക്ഷാ ഹാളിൽ  എക്സാം കൺട്രോളറുടെ മുന്നിൽ വെച്ചാണ് എ ബി വി പി പ്രവർത്തകർ ഇരുവരെയും അകാരണമായി മർദ്ദിച്ചത്. പരീക്ഷ ഹാളിലെ ജനൽച്ചില്ലും മറ്റും തകർത്ത് കോളേജിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. പിന്നീട് പോലീസും കോളേജ് അധികൃതരും ഇടപ്പെട്ട് സംഘർഷാവസ്ഥ ഒഴിവാക്കി. പരീക്ഷയ്ക്കു ശേഷം പോലീസ് സുരക്ഷയിലാണ് വിദ്യാർത്ഥികളെ കോളേജിന് പുറത്തെത്തിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞെട്ടിക്കൽ തെരഞ്ഞെടുപ്പ്'; ഇടതുവിരുദ്ധ ഹേറ്റ് ക്യാമ്പയിനെ പ്രതിരോധിക്കാനായില്ല, നേതാക്കള്‍ക്കെതിരെ നടപടിയില്ലാത്തതും തിരിച്ചടിയായെന്ന് സിപിഎം
എംഎം മണിയെ തള്ളി വി ശിവൻകുട്ടി, 'ജനങ്ങളെ ആക്ഷേപിച്ചത് ശരിയായില്ല'; ഗായത്രി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനും മന്ത്രിയുടെ വിമർശനം