കോട്ടയത്ത് മീനച്ചിലാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങവേ

Published : Apr 28, 2022, 03:57 PM IST
കോട്ടയത്ത് മീനച്ചിലാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങവേ

Synopsis

സമീപവാസികള്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തെടുക്കുമ്പോഴേക്കും നവീന്‍ മരിച്ചിരുന്നു. കാരിത്താസ് ആശുപത്രിയില്‍ വെച്ചാണ് അമല്‍ മരിച്ചത്.   

കോട്ടയം: കോട്ടയത്ത് (kottayam) മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശികളായ 16 ഉം 14 ഉം വയസുള്ള നവീൻ, അമൽ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പേരൂർ പള്ളിക്കുന്നേൽ കടവിൽ കുളിക്കാൻ എത്തിയതായിരുന്നു നാലംഗ സംഘം. ഇതില്‍ രണ്ടുപേര്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടു. സമീപവാസികള്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തെടുക്കുമ്പോഴേക്കും നവീന്‍ മരിച്ചിരുന്നു. കാരിത്താസ് ആശുപത്രിയില്‍ വെച്ചാണ് അമല്‍ മരിച്ചത്.

  • യാത്രയ്‌ക്കിടെ മലബാർ എക്സ്‌പ്രസ് ട്രെയിനിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ; തിരിച്ചറിഞ്ഞിട്ടില്ല 

കൊല്ലം: മലബാര്‍ എക്സ്പ്രസ് ട്രെയിനിന്‍റെ (Malabar Express Train) ഭിന്നശേഷിക്കാരുടെ ബോഗിയിലെ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍. ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യാത്രക്കാരാണ് മൃതദേഹം കണ്ടത്. ട്രെയിന്‍ കൊല്ലത്ത് എത്തിച്ച് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ കൊല്ലത്ത് നിന്നും പുറപ്പെട്ടത്. വലത് കാലിന് വൈകല്യമുള്ള ആളാണ് മരിച്ചത്. റെയില്‍വേ പൊലീസും സംസ്ഥാന പൊലീസും സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.
 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം