
പത്തനംതിട്ട: റാന്നി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചേത്തയ്ക്കൽ സ്വദേശികളായ ശബരി, ജിത്തു എന്നിവരാണ് മരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ മൂന്ന് പേരാണ് അരുവിയിൽ കുളിക്കാൻ ഇറങ്ങിയത്.
ഇവരോടൊപ്പമുണ്ടായിരുന്ന ദുർഗാദത്ത് പാറയുടെ മുകളിൽ വച്ചിരുന്ന മൊബൈൽ ഫോൺ എടുക്കാൻ പോയി തിരിച്ചു വന്നപ്പോഴാണ് പാറയുടെ ഉള്ളിലെ അള്ളിൽ ശബരിയും, ജിത്തുവും കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ജനവാസ കേന്ദ്രത്തിൽ നിന്നും ഏറെ അകലെയുള്ള മാടത്തരുവിയിൽ നാട്ടുകാർ എത്തിയപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു.
ഇരുവരുടെയും മൃതദേഹം റാന്നി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നാളെ പോസ്റ്റ്മോർട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam