
തൃശ്ശൂര്‍: മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ രണ്ട് വിദ്യാർത്ഥികളെ കാണാതായി (Students Missing). മതിലകം പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷ് മകൻ സുജിത്ത് (13) കാട്ടൂർ സ്വദേശി പനവളപ്പിൽ വേലായുധൻ മകൻ അതുൽ (18) എന്നിവരെയാണ് കാണാതായത്. കൂട്ടുകാരുമൊത്ത് പാലത്തിനടിയിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ പന്ത് പുഴയിൽ വിണപ്പോൾ എടുക്കാനിറങ്ങിയതായിരുന്നു ഇരുവരും.
ഇതിനിടയിൽ രണ്ട് പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന കുട്ടികൾ ഒച്ചവെച്ചതോടെ നാട്ടുകാർ എത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. മതിലകം പൊലീസും കൊടുങ്ങല്ലൂരിൽ നിന്ന് ഫയർഫോഴ്സും എത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തി വരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam