സംസ്ഥാന വൈസ് പ്രസിഡന്റിനെ തടഞ്ഞു; രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Published : Aug 11, 2026, 10:06 AM IST
youth league

Synopsis

ഇടുക്കി തൊടുപുഴയിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗുരുതര അച്ചടക്ക ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഇടുക്കി: ഇടുക്കിയിൽ യൂത്ത് ലീഗ് പ്രവർത്തക‍ർക്കെതിരെ അച്ചടക്ക നടപടി. തൊടുപുഴയിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. യൂത്ത് ലീഗ് ജില്ലാ ജോയിൻ്റ് സെക്രട്ടറി അൻഷാദ് കുറ്റിയാനി, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പി എം ബാവ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ഇരുവരും കഴിഞ്ഞയാഴ്ച തൊടുപുഴയിൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി എം സലീമിനെ വഴിയിൽ തടഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമായിരുന്ന പ്രതിഷേധത്തിന് കാരണം. ഗുരുതര അച്ചടക്ക ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജനനേന്ദ്രിയത്തിൽ ചവിട്ടി, റഫറിയുടെ ഭാഗത്ത് ഗുരുതര വീഴ്ച; തായ്‌കോണ്ടോ മത്സരത്തിനിടെ ചവിട്ടേറ്റ വിദ്യാർഥി വെന്റിലേറ്ററിൽ, നിയമ നടപടിയുമായി കുടുംബം
മന്ത്രി എൻ ഷംസുദ്ദീന് നേരെ കരിങ്കൊടി പ്രതിഷേധം; 10 ബിജെപി - യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു