
തൃശൂർ: തൃശൂരിൽ എം.ഡി.എം.എ യുമായി രണ്ട് യുവാക്കളെ കയ്പമംഗലം പോലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും 5.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് പൊലീസിന്റെ പരിശോധന നടന്നത്. ഈ പരിശോധനയിലാണ് എടവിലങ്ങ് സ്വദേശി കണ്ണമ്പുഴ വീട്ടിൽ ജോയൽ (19), മേത്തല സ്വദേശി അടിമ പറമ്പിൽ സാലിഹ് (28) എന്നിവർ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ബുള്ളറ്റും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളുടെ ഫോൺ പരിശോധിച്ച് വരികയാണ്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം. പെരിഞ്ഞനം ആറാട്ടുക്കടവ് ബീച്ച്, താടി വളവ് ആയുർവേദ ഡിസ്പെൻസറി എന്നീ സ്ഥലങ്ങളിൽ കയ്പമംഗലം എസ്.ഐ ടോണി .ജെ. മറ്റത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കഴിഞ്ഞ ദിവസം എക്സൈസ് സംഘം കയ്പമംഗലം പ്രദേശത്ത് നിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. ഇവരുടെ പക്കൽ നിന്ന് സ്കൂൾ കുട്ടികളുടെ ഉൾപ്പെടെയുള്ള പറ്റുപട്ടികയും പൊലീസ് കണ്ടെടുത്തിരുന്നു. അതിന് ശേഷമാണ് ഈ പ്രദേശത്ത് പൊലീസ് പരിശോധന കർശനമാക്കിയത്. കൈപ്പമംഗലം, അഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ പ്രതികളിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരം എക്സൈസിന് കിട്ടിയത്. സ്കൂട്ടറിൽ എം ഡി എം എ കടത്തിയ പ്രതികളെ സാഹസികമായാണ് പിടികൂടിയത്.
വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽ നിന്നായി 18 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്. 52 പേജുകളിലായാണ് ലഹരി വാങ്ങി പണം തിരികെ തരാനുള്ളവരുടെ വിവരമുള്ളത്. എല്ലാവരും തൃശ്ശൂരിലുള്ള പതിനേഴും 25 നും ഇടയിൽ പ്രായമുള്ളവരാണ്. പെണ്‍കുട്ടികളടക്കം പട്ടികയിലുണ്ട്. ഇതിൽ അമ്പതോളം പേർ സ്ഥിരം ഉപഭോക്താക്കളാണ്. മയക്കുമരുന്ന് വാങ്ങിയ തീയതിയും തരാനുള്ള തുകയുടെ കണക്കും ലിസ്റ്റിലുണ്ട്.
തൃശൂരിലെ ലഹരിക്കടത്ത് : വലയിൽ 150കുട്ടികൾ,5പേർ യുവതികൾ,പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് എക്സൈസ്
മറുനാടൻ തൊഴിലാളികൾക്ക് വിതരണത്തിന് നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ചു, ബംഗാൾ സ്വദേശി അറസ്റ്റിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam