
തിരുവനന്തപുരം: കേരള കോൺഗ്രസ് തർക്കം പരിഹരിക്കാനുള്ള യുഡിഎഫ് ശ്രമങ്ങൾ തുടരുന്നു. ഇരുവിഭാഗവും ഒന്നിച്ചു പോകണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. ചെയർമാൻ സ്ഥാനത്തിൽ ഒരു വിധത്തിലുള്ള വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്ന് ജോസ് കെ മാണി വിഭാഗം ഇന്നത്തെ ചർച്ചയിൽ വ്യക്തമാക്കി. യുഡിഎഫ് നേതാക്കൾ വീണ്ടും പി ജെ ജോസഫുമായി ചർച്ച നടത്തും. പരസ്യതർക്കം ഒഴിവാക്കണമെന്നും സമവായ സാധ്യത നിലനിർത്തണമെന്നും യുഡിഫ് നേതാക്കൾ ഇരു പക്ഷത്തോടും ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടാഴ്ചയായി പാർട്ടിക്കുള്ളിൽ തുടരുന്ന പ്രതിസന്ധി വരുന്ന ഉപതെരഞ്ഞടുപ്പിനെ ബാധിക്കരുതെന്ന ഉദ്ദേശത്തോടു കൂടിയാണ് യുഡിഎഫ് നേതാക്കൾ ഇരു വിഭാഗവുമായി ചർച്ച നടത്തുന്നത്. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എം കെ മുനീർ എന്നിവരാണ് ഇന്ന് ജോസ് കെ മാണിയുമായി ചർച്ച നടത്തിയത്. കക്ഷി നേതാവടക്കമുള്ള കാര്യങ്ങളിൽ വിട്ടു വീഴ്ചക്ക് തയ്യാറാണെന്നാണ് ജോസ് കെ മാണിയും രണ്ട് എംഎൽഎമാരും ഇന്നത്തെ ചർച്ചയിൽ വ്യക്തമാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam