തൊടുപുഴ നഗരസഭയിൽ യുഡിഎഫ് - ബിജെപി പരസ്യ കൂട്ടുകെട്ട്; എൽഡിഎഫിന് തോൽവി

Published : Jan 11, 2021, 07:37 PM IST
തൊടുപുഴ നഗരസഭയിൽ യുഡിഎഫ് - ബിജെപി പരസ്യ കൂട്ടുകെട്ട്; എൽഡിഎഫിന് തോൽവി

Synopsis

എൽഡിഎഫിന്റെ രാഷ്ട്രീയ അധാർമ്മികതക്കുള്ള മറുപടിയാണ് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞ‌െടുപ്പെന്ന് യുഡിഎഫ് നേതാക്കൾ മറുപടി പറഞ്ഞു

ഇടുക്കി: തൊടുപുഴ നഗരസഭയിൽ യുഡിഎഫ് - ബിജെപി പരസ്യ കൂട്ടുകെട്ട്. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് ചെയ്തു. മൂന്ന് സ്റ്റാന്റിങ് കമ്മിറ്റികൾ യുഡിഎഫിനും രണ്ടെണ്ണം ബിജെപിക്കും കിട്ടി. ഇതോടെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിൽ നഗരസഭ ഭരിക്കുന്ന എൽഡിഎഫ് വലിയ പരാജയം ഏറ്റുവാങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ടുകെട്ട് യുഡിഎഫും ബിജെപിയും തുടരുന്നെന്ന് എൽഡിഎഫ് നേതാക്കൾ വിമർശിച്ചു. എൽഡിഎഫിന്റെ രാഷ്ട്രീയ അധാർമ്മികതക്കുള്ള മറുപടിയാണ് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞ‌െടുപ്പെന്ന് യുഡിഎഫ് നേതാക്കൾ മറുപടി പറഞ്ഞു.

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ