
പിറവം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പിറവം നിയോജക മണ്ഡലത്തിൽ ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന് വിജയം. 44681 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് വിജയിച്ചത്. അനൂപ് ജേക്കബ് 89551 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സാബു കെ ജേക്കബ് 44870 വോട്ടുകളും, എൻഡിഎ സ്ഥാനാർത്ഥി ജിബി എബ്രഹാം 14861 വോട്ടുകളും നേടി.
കേരള കോണ്‍ഗ്രസ് ചരിത്രത്തിലെ അതികായരില്‍ ഒരാളായ ടി.എം ജേക്കബിലൂടെ നിയമസഭയില്‍ ഏറെ ശ്രദ്ധേയമായ ചരിത്രമുള്ള മണ്ഡലമാണ് പിറവം. ടി എം ജേക്കബിന് ശേഷം മകന്‍ അനൂപ് ജേക്കബ് 2012 മുതല്‍ പിറവത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു. പിറവത്ത് ഇക്കുറി എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വാശിയേറിയ പോരാട്ടം ദൃശ്യമായിരുന്നു. അനൂപ് ജേക്കബ് മണ്ഡലത്തില്‍ ജനകീയനാണെങ്കില്‍ എൽഡിഎഫിനായി മത്സരിച്ച കേരളാ കോൺഗ്രസ് എം സ്ഥാനാർഥി സാബു കെ ജേക്കബ് നഗരസഭ മുന്‍ ചെയര്‍മാനാണ് എന്ന പ്രത്യേകതയുണ്ടായിരുന്നു. ട്വന്‍റി 20യും എത്തിയതോടെ പിറവത്തെ പോരിന് വീര്യം കൂടി.
2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 25,364 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അനൂപ് ജേക്കബ് പിറവത്ത് ജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന അഡ്വ. സിന്ധുമോൾ ജേക്കബിന് അന്ന് 59,692 വോട്ട് മാത്രമെ നേടാനായിരുന്നുള്ളൂ. കേരള കോൺഗ്രസ് എം എൽഡിഎഫിലേക്ക് മുന്നണി മാറ്റം നടത്തിയതോടെ പരമ്പരാഗതമായി മത്സരിക്കുന്ന പാർട്ടി സീറ്റ് സിപിഎം വിട്ടുകൊടുക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam