ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപകീർത്തി കേസ് നൽകി 

By Web TeamFirst Published Apr 16, 2024, 6:34 PM IST
Highlights

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ്ജിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് അപകീര്‍ത്തികേസ് ഫയല്‍ ചെയ്തു

തൊടുപുഴ : ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ്ജിനെതിരെ  യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് അപകീര്‍ത്തികേസ് ഫയല്‍ ചെയ്തു. പാരത്വ നിയമഭേദഗതിക്കെതിരെ ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്‍റില്‍ വോട്ടുചെയ്തില്ല എന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ ജോയിസ് ജോര്‍ജ്ജ് വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെയാണ് കേസ്. തൊടുപുഴ സിജിഎം കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.  

കോൺഗ്രസ് സിഎഎ വിഷയത്തിൽ എന്തുകൊണ്ട് വാ തുറന്നില്ല? വ്യക്തമാക്കണം; രാഹുൽ ഗാന്ധിയെ വിമർശിച്ച് പിണറായി വിജയൻ

കഴിഞ്ഞ മാര്‍ച്ച് 14നായിരുന്നു ജോര്‍ജ്ജ് ഡീന്‍ കുര്യാക്കോസിനെതിരെയുള്ള വീഡിയോ തന്റെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പൗരത്വ ഭേതഗതിക്കെതിരെ പാര്‍ലമെന്‍റില്‍ നിലപാടെടുത്തില്ലെന്നാരോപിച്ചായിരുന്നു വീഡിയോ. അത് വൈറലായതോടെ 15 ദിവസത്തിനുള്ളില്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നുമറിയിച്ച് നേരത്തെ ഡീന്‍ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചിരുന്നു. ഇതിന് പ്രതികരണമില്ലാതെ വന്നതോടെയാണ്  അപകീർത്തി കേസ് ഫയല്‍ ചെയ്തത്. മുട്ടത്തെ ഇടുക്കി സിജിഎം കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പരമാര്‍ശത്തില്‍ പാളിച്ചയില്ലെന്നാണ് ജോയ്സ് ജോർജിന്റെ പ്രതികരണം. അരെയും അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചിട്ടില്ല. തെറ്റുപറ്റിയിട്ടില്ലാത്തതിനാല്‍ നിയമപരമായി നേരിടുമെന്നും ജോയ്സ് ജോർജ്ജ് പ്രതികരിച്ചു. 

 

 


 

click me!