ദൃശ്യങ്ങൾ പുറത്ത്, അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരനെ തടഞ്ഞെന്ന് പരാതി; ബൂത്ത് സന്ദർശനത്തിനിടെ സിപിഎം പ്രവർത്തകരുമായി വാക്കേറ്റം

Published : Apr 09, 2026, 11:07 PM IST
G SUDHAKARAN

Synopsis

അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരനെ ബൂത്ത് സന്ദർശനത്തിനിടെ സിപിഎം പ്രവർത്തകർ തടഞ്ഞതായി പരാതി. കൂടുതൽ ആളുകളുമായി ബൂത്തിലെത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്നുണ്ടായ നേരിയ സംഘർഷാവസ്ഥ പോലീസും ഉദ്യോഗസ്ഥരും ഇടപെട്ട് ശാന്തമാക്കി

ആലപ്പുഴ: സി പി എം വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ യു ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർഥി ജി സുധാകരനെ ബൂത്ത് സന്ദർശനത്തിനിടെ സി പി എം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തിയപ്പോളാണ് സംഭവം. സുധാകരനൊപ്പം കൂടുതൽ ആളുകൾ ബൂത്ത് സന്ദർശനത്തിന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു സി പി എം പ്രവർത്തകരുടെ പ്രതിഷേധം. സ്ഥാനാർത്ഥിയെ മാത്രം ഉള്ളിലേക്ക് പ്രവേശിപ്പിക്കാമെന്നും മറ്റുള്ളവരെ അനുവദിക്കില്ലെന്നും സി പി എം പ്രവർത്തകർ നിലപാടെടുത്തതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയുണ്ടായി. പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

സംസ്ഥാനത്ത് പോളിങിനിടെ വ്യാപക അക്രമം

അതേസമയം പോളിങ് ദിനത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമം ഉണ്ടായി. വടക്കന്‍ കേരളത്തില്‍ വിവിധയിടങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ധർമ്മടം, മട്ടന്നൂർ, തലശ്ശേരി, പയ്യന്നൂർ, പേരാവൂർ മണ്ഡലങ്ങളിലെ യു ഡി എഫ് ബൂത്ത് ഏജൻ്റുമാർക്ക് നേരെ ആക്രമണമുണ്ടായി. പരിക്കേറ്റ ബൂത്ത് ഏജൻ്റുമാർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സി പി എം പ്രവർത്തകരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് യു ഡി എഫ് ആരോപിച്ചു. നാദാപുരത്തും ബാലുശേരിയിലും എൽ ഡി എഫ് ആക്രമണത്തിൽ യു ഡി എഫ് ബൂത്ത് ഏജൻ്റുമാർക്ക് പരിക്കേറ്റു. ആക്രമണങ്ങളിൽ കണ്ണൂർ ജില്ലയിൽ നാല് യു ഡി എഫ് ബൂത്ത് ഏജൻ്റുമാർക്ക് പരിക്കേറ്റു. മട്ടന്നൂരിൽ കോൺഗ്രസ്‌ മന്ദിരം അടിച്ചു തകർത്തു. തളിപ്പറമ്പ് മലപ്പട്ടത്ത് വോട്ട് ചെയ്യാൻ എത്തിയ യു ഡി എഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദനെ സി പി എം പ്രവർത്തകർ കൂകിവിളിച്ചു. തളിപ്പറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ ബൂത്ത് ഏജൻ്റുമാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായും പരാതിയുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിലെ മലപ്പട്ടത്ത് എൽഡിഎഫ് യുഡിഎഫ് സംഘർഷമുണ്ടായി. പരിക്കേറ്റ രണ്ട് യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ്, തൃക്കരിപ്പൂർ, പേരാമ്പ്ര, കുറ്റ്യാടി മണ്ഡലങ്ങളിലെ യുഡിഎഫ് ബൂത്ത് ഏജൻ്റുമാരെ എൽഡിഎഫ് പ്രവർത്തകർ മർദ്ദിച്ചതായും പരാതിയുണ്ട്. വാണിമേൽ നെടും പറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റിനെയും പഞ്ചായത്ത് യുഡിഫ് കൺവീനർ അടക്കം 6 യുഡിഎഫ് നേതാക്കളെയും സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. ഇവരെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി നടുപ്പൊയിലിൽ കള്ളവോട്ട് ചോദ്യം ചെയ്തതിന് യുഡിഎഫ് ബൂത്ത് ഏജൻ്റുമാരെ മർദിച്ചെന്നും പരാതി ഉയര്‍ന്നു. രാഹുൽ ചാലിൽ, ഷഫീക് എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരേയും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബൂത്തിൽ അത്യന്തം നാടകീയ രംഗങ്ങൾ, അക്ഷയ എത്തിയത് 2 വയസുള്ള കുട്ടിയുമായി, ചൂണ്ടുവിരൽ തുന്നിക്കെട്ടിന്‍റെ പേരിൽ 5 മണിക്കൂർ കാത്തിരിപ്പ്; ഒടുവിൽ ആഹ്ളാദം
കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60 ശതമാനം പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ; കുറവ് ഇരിക്കൂറിൽ