
പെരിന്തൽമണ്ണ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന് തകര്‍പ്പന്‍ വിജയം. 32431 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് നജീബ് കാന്തപുരം വിജയിച്ചത്. നജീബ് കാന്തപുരം 104888 വോട്ടുകളും, എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. പി. മുഹമ്മദ് ഹനീഫ 72457 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. കെ. പി. ബാബുരാജ് 7240 വോട്ടുകളും നേടി.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 38 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് നജീബ് കാന്തപുരം ജയിച്ചത്. ഇത്തവണ അത് 30,000ലേറെയായി ഉയര്‍ത്തി. 2021ല്‍ നജീബ് കാന്തപുരം 76,530 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.എം മുസ്‌തഫ 76,492 വോട്ടുകള്‍ പിടിച്ചു. മണ്ഡലത്തില്‍ നാളിതുവരെ കാര്യമായ ചലനം സൃഷ്‌ടിക്കാന്‍ എന്‍ഡിഎയ്‌ക്കായിട്ടില്ല. 2016-ല്‍ 579 വോട്ടുകളും 2011-ല്‍ 9,589 വോട്ടുകളുടെയും ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫിന്‍റെ വിജയമെന്നത് പെരിന്തല്‍മണ്ണയിലെ മത്സരച്ചൂട് വ്യക്തമാക്കുന്നു. 2006-ൽ ഇടതിന് വിജയം കിട്ടിയിരുന്ന മണ്ഡലം കൂടിയായിരുന്നു പെരിന്തൽമണ്ണ എന്നതും ചിത്രമാണ്.
രണ്ടാം പിണറായി സർക്കാരിന്‍റെ വികസനങ്ങൾ എണ്ണി പറഞ്ഞ് എൽഡിഎഫും, മണ്ഡലത്തിലെ ഇടപെടലുകള്‍ ചർച്ചയാക്കി മുസ്ലീം ലീഗും തെരഞ്ഞെടുപ്പിൽ വാശിയേറിയ പ്രചാരണമാണ് നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam