കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Published : Nov 13, 2020, 09:38 PM IST
കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Synopsis

കൊച്ചി കോർപ്പറേഷനിൽ ആകെയുള്ള 74 സീറ്റുകളിൽ 64ഉം കോൺ​ഗ്രസാവും മത്സരിക്കുക. മുസ്ലീം ലീ​ഗ് ആറ് സീറ്റുകളിലും, കേരള കോൺ​ഗ്രസ് 3 സീറ്റുകളിലും ആ‍ർഎസ്പി ഒരു സീറ്റിലും മത്സരിക്കും.

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡിസിസി അധ്യക്ഷൻ ടിജെ വിനോദും യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമനിക് പ്രസൻ്റേഷനും കൂടിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 

കൊച്ചി കോർപ്പറേഷനിൽ ആകെയുള്ള 74 സീറ്റുകളിൽ 64ഉം കോൺ​ഗ്രസാവും മത്സരിക്കുക. മുസ്ലീം ലീ​ഗ് ആറ് സീറ്റുകളിലും, കേരള കോൺ​ഗ്രസ് 3 സീറ്റുകളിലും ആ‍ർഎസ്പി ഒരു സീറ്റിലും മത്സരിക്കും. കോൺ​ഗ്രസ് നിരയിൽ നിന്നും മത്സരത്തിനിറങ്ങുന്ന 48 പേരും പുതുമുഖങ്ങളാണ്. 11 യൂത്ത് കോൺ​ഗ്രസ് പ്രതിനിധികളും മത്സരരം​ഗത്തുണ്ട്. ജില്ലാ പഞ്ചായത്തിലെ 21 ഡിവിഷനിലും കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥികൾ മത്സരരം​ഗത്തുണ്ടാവും. 

തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ കെപിസിസി ജനറൽ സെക്രട്ടറി എൻ.വേണുഗോപാൽ ഐലണ്ട് നോർത്തിൽ മത്സരിക്കും. കെപിസിസി ഭാരവാഹി ദീപ്തി മേരി വർഗീസും സ്‌ഥാനാർഥി പട്ടികയിലുണ്ട്. 15 മുൻ കൗൺസില‍ർമാ‍ർ മത്സരരം​ഗത്തുണ്ടെങ്കിലും നിലവിലെ മേയ‍ർ സൗമിനി ജെയ്ൻ ഇക്കുറി മത്സരിക്കുന്നില്ല. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല'; നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
'ഇക്കൊല്ലം മാറി'; എൽഡിഎഫിന്‍റെ 25 വർഷത്തെ കുത്തക തകർത്ത് യുഡിഎഫ് കൊയ്തത് ചരിത്ര വിജയം