ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തി യുഡിഎഫ് ഇലക്ഷൻ ഏജന്റ്, കണ്ണട പിടിച്ചെടുത്തു, സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയെന്ന് വിശദീകരണം

Published : Apr 09, 2026, 11:18 AM ISTUpdated : Apr 09, 2026, 11:24 AM IST
ELECTION

Synopsis

കാസർകോട് ഉദുമയിലെ പോളിംഗ് ബൂത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി എത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെതിരെ നടപടി. എൽഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇടപെട്ട് കണ്ണട പിടിച്ചെടുക്കുകയും, സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. താൻ സ്ഥിരം ഉപയോഗിക്കുന്ന കണ്ണടയാണെന്നും ക്യാമറ ശ്രദ്ധിച്ചില്ലെന്നുമാണ് ഏജന്റിന്റെ വിശദീകരണം.

കാസർകോട് : ഉദുമയിൽ പോളിംഗ് ബൂത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെതിരെ നടപടി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ബി.എം. ജമാലാണ് ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിലെത്തിയത്. ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിലാണ് സംഭവം. ജമാൽ ധരിച്ച കണ്ണടയിൽ ക്യാമറയുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണിതെന്നും ഇതിൽ ക്യാമറയുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമാണ് ബി.എം. ജമാലിന്റെ വിശദീകരണം. ഇതേത്തുടർന്ന് പ്രിസൈഡിംഗ് ഓഫീസറും പൊലീസും ഇടപെട്ട് കണ്ണട പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ബൂത്തിൽ നേരിയ സംഘർഷാവസ്ഥ ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതിനാൽ വിഷയത്തിൽ കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഈ തെരഞ്ഞെടുപ്പോടെ മൂന്നാം ബദൽ, എൻഡിഎ നിർണായക ശക്തിയാകും'; പ്രതികരണവുമായി എംടി രമേശ്
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു, നല്ലവരെ തെരഞ്ഞെടുക്കണം; വോട്ട് രേഖപ്പെടുത്തി ഗവർണർ