കെ-ഫോണിലും യുഡിഎഫ് സർക്കാറിന്റെ പ്രതികാരമോ...? 6000 സ്കൂളുകൾ ഇനി ഓൺലൈനാകാൻ പണം നൽകണം, എന്താകും ഭാവി?

Published : Jul 20, 2026, 03:44 PM IST
VD Satheesan K Fon

Synopsis

എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന കെ-ഫോൺ ഇനി സ്കൂളുകൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകില്ല. 6000-ത്തോളം സ്കൂളുകൾ ഒന്നുകിൽ ബില്ലടച്ച് കെ-ഫോൺ തുടരുകയോ അല്ലെങ്കിൽ മറ്റ് സേവനദാതാക്കളെ ആശ്രയിക്കുകയോ ചെയ്യേണ്ടി വരും.

തിരുവനന്തപുരം: ഇടതു സർക്കാരിന്‍റെ അഭിമാന പദ്ധതിയായിരുന്ന കെ ഫോണിനും യുഡിഎഫ് സർക്കാരിന്‍റെ പൂട്ട്. സംസ്ഥാനത്തെ സ്കൂളുകൾക്കിനി സൗജന്യമായി ഇന്‍റർനെറ്റ് കണക്ഷൻ നൽകില്ലെന്നാണ് കെ ഫോണിൽ നിന്നുള്ള അറിയിപ്പ്. സ്കൂളുകൾക്ക് മാത്രമല്ല ഒരു ഓഫീസിനും ഇന്‍റർനെറ്റ് സേവനം സൗജന്യമായിരിക്കില്ലെന്നും കെ ഫോൺ പറയുന്നു. സൗജന്യവും സാർവത്രികവുമായ സേവനം അതായിരുന്നു കെഎഫോൺ പദ്ധതിക്ക് എൽജിഎഫ് സർക്കാരിന്‍റെ ക്യാപ്ഷൻ.

എന്നാൽ പദ്ധതി ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചെന്നും അഴിമതിയുണ്ടെന്നുമുളള വലിയ വിമർശനമായിരുന്നു തുടക്കം മുതൽ യുഡിഎഫിന് ഉണ്ടായിരുന്നത്. അന്ന് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. കരാറുകൾ നൽകിയതിൽ അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്നും ടെൻഡർ വ്യവസ്ഥകൾ ലംഘിച്ചാണ് കരാറുകൾ അനുവദിച്ചതെന്നും ഇരുവരും ഹർജിയിൽ ആരോപിച്ചു.

സ്കൂളുകളടക്കം 30,897 സർക്കാർ ഓഫീസുകളിൽ സൗജന്യ കണക്ഷൻ ഉപയോഗിച്ച് വരുന്നു. അതിനി ഉണ്ടാകില്ലെന്നാണ് കെ ഫോൺ അറിയിക്കുന്നത്. കെ ഫോൺ കണക്ഷൻ ആവശ്യമുണ്ടോ എന്ന് അതാത് സ്കൂളുകൾ സർക്കാരിനെ അറിയിക്കണം. ആവശ്യമുണ്ടെങ്കിൽ ബില്ല് സ്കൂളുകൾ തന്നെ അടയ്ക്കണം. കെ ഫോണിൽ നിന്നുള്ള ഇമെയിൽ സന്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ എത്തിച്ചു. 6000 ത്തോളം സ്കൂളുകൾ ഇതോടെ ഒന്നുകിൽ ബില്ലടച്ച് കെ ഫോൺ തുടരുകയോ അല്ലെങ്കിൽ മറ്റ് സർവീസ് പ്രൊവൈഡർമാരെ സമീപിക്കുകയോ വേണം.

2009 ലാണ് സംസ്ഥാത്തെ ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും ഇന്‍റർനെറ്റ് സംവിധാനം വരുന്നത്. 2016 അത് പ്രൈമറി സ്കൂളുകളിലേക്ക് കൂടി എത്തി. പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ കണക്ഷനായിരുന്നു ഉപയോ​ഗിച്ചിരുന്നത്. സൗജന്യമായി കെ ഫോൺ കിട്ടി തുടങ്ങുന്നത് 2018 മുതലായിരുന്നു. സൗജന്യ സേവനം ഇനി പറ്റില്ലെന്ന് കെഫോൺ തീരുമാനിക്കുമ്പോൾ ഇതുവരെ ഉണ്ടായിരുന്ന ഘടന സ്കൂളുകൾ പുനക്രമീകരിക്കേണ്ടിവും. സംസ്ഥാനത്ത് ഇതുവരെ 1,47,485 കണക്ഷനുകളുണ്ടെന്നാണ് കെ ഫോൺ കണക്ക്. ഇതിൽ 1,16,360 കണക്ഷൻ ബിപിഎൽ കുടുംബങ്ങളെ ഉദ്ദേശിച്ചാണ്. ഇതിന്‍റെയെല്ലാം തുടർച്ചയും പുതിയ സർക്കാരിന്‍റെ നയസമീപനങ്ങൾക്ക് അനുസരിച്ചാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം; ആംബുലൻസിനുള്ളിൽ വെച്ച് വിഷം കഴിച്ചു, ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി
പാലാ നഗരസഭയിൽ ട്വിസ്റ്റ്‌ തുടരുന്നു; ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ കോൺഗ്രസ്‌ കൗൺസിലർമാർ എത്തുമോ, നിർണായക മണിക്കൂറുകൾ