യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ; ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് മുന്നിലേക്ക്, ബെവ്‌കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും

Published : Nov 16, 2026, 08:38 AM IST
bevco

Synopsis

പുതിയ മദ്യനയത്തിലൂടെ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും. എന്നാൽ, എണ്ണം കൂട്ടില്ല. ഔട്ട്ലെറ്റുകളുടെ രൂപ ഘടന ഏകീകരിക്കും. സെൽഫ് ഹെൽപ് ഔട്ട്ലെറ്റുകൾക്ക് പ്രാധാന്യം നൽകും.

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ. ഈ ആഴ്ച തന്നെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തും എന്നാണ് വിവരം. പുതിയ മദ്യനയത്തിലൂടെ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും. എന്നാൽ, എണ്ണം കൂട്ടില്ല. ഔട്ട്ലെറ്റുകളുടെ രൂപ ഘടന ഏകീകരിക്കും. സെൽഫ് ഹെൽപ് ഔട്ട്ലെറ്റുകൾക്ക് പ്രാധാന്യം നൽകും. പക്ഷേ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടില്ല. ഔട്ട്ലറ്റുകളുടേയും വേർഹൗസുകളുടേയും നടത്തിപ്പ് ആവശ്യമെങ്കിൽ സഹകരണ സംഘങ്ങൾക്ക് ലഭ്യമാക്കും. ചില്ലറ വിൽപ്പനയിലും സഹകരണ സംഘങ്ങളുടെ പങ്കാളിത്തം വന്നേക്കും. കള്ളചെത്ത് മേഖലയിൽ സമഗ്ര പരിഷ്കരണം വരും. അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിൽ നയപരമായ നിലപാട് യുഡിഎഫ് ഉപസമിതിക്ക് ശേഷമായിരിക്കും സ്വീകരിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൽപിഎസ്ടി സമരക്കാരുമായി സർക്കാർ ചർച്ചയ്ക്ക്; തീയതിയും സമയവും തീരുമാനമായില്ല, വളർമതി ആശുപത്രിയിൽ നിരാഹാരം തുടരുന്നു
ഭീകരസംഘങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ​ഗുരുമൂർത്തി; മുംബൈയിൽ പിടിയിലായ യഷ് സിങ്ങിന് 25,000 രൂപ പ്രതിഫലം; എന്തിന് ഒറ്റപ്പാലത്ത് എത്തി?