
തിരുവനന്തപുരം: മദ്യനയ രൂപീകരണത്തിന് യുഡിഎഫ് സർക്കാര്‍ പൊതുജനങ്ങളുടെയും അഭിപ്രായം തേടും. ഇ-മെയിൽ മുഖേന പൊതുജനങ്ങള്‍ക്ക് മന്ത്രിയെ അഭിപ്രായമറിയിക്കാം. min.co.ex@kerala.gov.in എന്നതാണ് ഇമെയിൽ വിലാസം. മദ്യനയ ചർച്ചകൾ ഈ മാസം 23ന് തിരുവനന്തപുരത്ത് തുടങ്ങും. 28 വരെയാണ് ചർച്ച. വിവിധ സംഘടനകള്‍ ടൂറിസം രംഗത്തുളളവർ, ബാറുടമകള്‍, ഡിസ്ലറി ഉടമകള്‍, മദ്യവിതരണ കമ്പനികള്‍ എന്നിവരുമായി മന്ത്രി ചർച്ച നടത്തും. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി നിശ്ചയിച്ചിരുന്നു. എന്നാൽ, വീര്യം കുറഞ്ഞ മദ്യം വിൽക്കണമോയെന്ന കാര്യത്തിൽ പുതിയ മദ്യനയത്തിലാകും തീരുമാനം കൊണ്ടുവരുക. ഇക്കാര്യത്തിൽ യുഡിഎഫ് ആകും അന്തിമ തീരുമാനമെടുക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam