'എല്ലാം ശരിയാകും എന്ന് കേട്ടുതുടങ്ങിയിട്ട് 10 വർഷം, ഇനി കാത്തിരിക്കാനാവില്ല'; എൽഡിഎഫ് ഭരണത്തെ പരിഹസിച്ച് യുഡിഎഫിന്റെ ടിവി പരസ്യം

Published : Mar 27, 2026, 09:37 AM IST
UDF election advertisement mocking LDF government's 10-year rule in Kerala.

Synopsis

പിണറായി സർക്കാരിന്റെ പത്ത് വർഷത്തെ ഭരണത്തെ പരിഹസിച്ച് യുഡിഎഫ് പുതിയ ടിവി പരസ്യം പുറത്തിറക്കി. 'എല്ലാം ശരിയാകും' എന്ന പഴയ മുദ്രാവാക്യം ഓർമ്മിപ്പിച്ച്, തൊഴിലില്ലായ്മയും വികസന മുരടിപ്പും പോലുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി 'ഇനി കാത്തിരിപ്പില്ല, വരുന്നു യുഡിഎഫ്' എന്ന സന്ദേശമാണ് പരസ്യം നൽകുന്നത് 

തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇളക്കിവിടാൻ വിവിധ വിഷയങ്ങൾ നിരത്തി പരസ്യവീഡിയോ പുറത്തിറക്കി യുഡിഎഫ്. പിണറായി വിജയൻ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണത്തെ പരിഹസിച്ചുകൊണ്ടുള്ളതാണ് പുതിയ ടിവി പരസ്യം. എൽഡിഎഫ് സര്‍ക്കാര്‍ കാലത്തെ മദ്യനയത്തിലുണ്ടായ വ്യതിയാനമാണ് ഒന്നെങ്കിൽ, കര്‍ഷക പ്രശ്നവും തൊഴിലില്ലായ്മയും തീരദേശ പ്രശ്നവും അടക്കം ഉൾപ്പെടുത്തിയാണ് കോൺഗ്രസ് പ്രചാരണത്തിന് ടിവി പരസ്യം ആവേശമുയർത്തുന്നത്. "എല്ലാം ശരിയാകും എന്ന് നമ്മളോട് പറഞ്ഞിട്ട് പത്തു വർഷമായി, നമ്മൾ ഇപ്പോഴും കാത്തിരിക്കുകയാണ്... ഇനി കാത്തിരിപ്പില്ല, വരുന്നു യുഡിഎഫ്" എന്നതാണ് പരസ്യത്തിന്റെ സന്ദേശം.

പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തോട് ജനങ്ങൾക്ക് മടുപ്പാണെന്നും വികസന മുരടിപ്പാണ് കേരളത്തിലെന്നും പരസ്യത്തിൽ പറയുന്നു. 2016-ൽ ഇടതുപക്ഷം ഉയർത്തിയ 'എല്ലാം ശരിയാകും' എന്ന മുദ്രാവാക്യത്തെ മുൻനിർത്തി, പത്തു വർഷം പിന്നിട്ടിട്ടും ജനങ്ങളുടെ അവസ്ഥ മാറിയില്ല. "ഇനി കാത്തിരിപ്പില്ല, മാറ്റത്തിനുള്ള സമയമായി" എന്ന സന്ദേശവും പരസ്യം നൽകുന്നു. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സർക്കാരിനെതിരെയുള്ള പത്തു വർഷത്തെ ഭരണവിരുദ്ധ തരംഗം വോട്ടാക്കി മാറ്റാനാണ് യുഡിഎഫ് ഈ പരസ്യത്തിലൂടെ ശ്രമിക്കുന്നത്. വികസന മുരടിപ്പും വിലക്കയറ്റവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി 'മാറ്റം അനിവാര്യം' എന്ന ചിന്ത വോട്ടർമാരിൽ എത്തിക്കുകയാണ് കോൺഗ്രസിന്റെ തന്ത്രം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നഴ്‌സുമാരുടെ സമരം ധിക്കാരം, രോഗികളുടെ ജീവൻ വച്ച് വിലപേശുന്നുവെന്നും ഡോ.ഹുസൈൻ കോയ തങ്ങൾ
ആശ്വാസ നടപടി; പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം, ചില്ലറ വിൽപനയില്‍ വില കുറയില്ല