യു പ്രതിഭക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്; അധിക്ഷേപ പരാമർശം യുഡിഎഫ് കൺവെൻഷനിൽ

Published : Mar 25, 2026, 01:14 PM ISTUpdated : Mar 25, 2026, 01:44 PM IST
udf laeder

Synopsis

വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെര‍ഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീ​ഗ് നേതാവുമായ ഇർഷാദം ചക്കാലശ്ശേരിയുടെ പരാമർശം.

കൊല്ലം: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെര‍ഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീ​ഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരിയുടെ പരാമർശം. ഇന്നലെ കായംകുളത്ത് വെച്ച് നടന്ന യുഡിഎഫ് കൺവെൻഷനിലായിരുന്നു സ്ത്രീവിരുദ്ധ പരാമർശം. 

വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ യു പ്രതിഭ എംഎൽഎ ആയിരുന്നപ്പോള്‍ ചെയ്തില്ല, കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു വിധത്തിലുള്ള വികസനപ്രവര്‍ത്തനവും ചെയ്തിട്ടില്ല. വാക് ചാതുരിയും ശരീരത്തിന്‍റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള  ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. പരാമര്‍ശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. ഈ വിഷയത്തിൽ യു പ്രതിഭ സ്വീകരിക്കാൻ പോകുന്ന നടപടിയാണ് നിര്‍ണായകം. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാത്രി പരിശോധനയില്‍ യുവാവിന് പിടിവീണു, അറസ്റ്റിലായത് മെത്താംഫെറ്റാമിനുമായി, പരിശോധന തുടരുന്നു
ജപ്തി ഭീഷണി ഒഴിഞ്ഞു, എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു; 49 ലക്ഷം രൂപ അടച്ചത് മുസ്ലീം ലീഗ്