തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം, ആഭ്യന്തര കലഹം; ഇന്ന് യുഡിഎഫ് യോഗം ചേരും

Published : Dec 19, 2020, 06:34 AM ISTUpdated : Dec 19, 2020, 06:39 AM IST
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം, ആഭ്യന്തര കലഹം;  ഇന്ന് യുഡിഎഫ് യോഗം ചേരും

Synopsis

തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ വലിയ കലാപമാണ് കോൺ​ഗ്രസിനുള്ളിൽ നടക്കുന്നത്. പല ജില്ലകളിലും ഡിസിസികൾക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും രം​ഗത്ത് വന്നിരുന്നു. 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ യുഡിഎഫ് യോഗം ഇന്ന് ചേരും. കോൺഗ്രസിലെ ആഭ്യന്തര തർക്കത്തെ കുറിച്ച് മുസ്ലീം ലീഗ് പരസ്യ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേ വികാരമാണ് മറ്റ് ഘടകകക്ഷികൾക്കുമുളളത്. താഴെത്തട്ടിൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുളള തീരുമാനം യുഡിഎഫ് എടുക്കും. മുഖ്യമന്ത്രിയുടെ 22 മുതലുള്ള പര്യടനത്തിന് ബദൽ ജാഥയും ആലോചിക്കും. 

തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ കെപിസിസിയിൽ തിരുത്തിൽ നടപടികൾ ആരംഭിച്ചു. രാവിലെ കെപിസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം മുല്ലപ്പളളി രാമചന്ദ്രൻ വിളിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലേയും പരാജയം യോഗത്തിൽ പ്രത്യേകം വിലയിരുത്തും. വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുളള ജനറൽ സെക്രട്ടറിമാർ ജില്ലകളുടെ അവലോകന റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ വലിയ കലാപമാണ് കോൺ​ഗ്രസിനുള്ളിൽ നടക്കുന്നത്. പല ജില്ലകളിലും ഡിസിസികൾക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും രം​ഗത്ത് വന്നിരുന്നു. തൊലിപ്പുറത്തുള്ള ചികിത്സ പോരെന്നും നേതൃമാറ്റമടക്കം കാര്യമായ അഴിച്ചു പണി പാ‍ർട്ടിയിൽ വേണമെന്നും കെ സുധാകരനും കെ മുരളീധരനും തുറന്നടിച്ചിട്ടുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു