'സർക്കാർ ഗവർണർ പോരിൽ കക്ഷി ചേരാനില്ല. വിസിയെ ക്രിമിനൽ എന്നു വിളിച്ചതിനോടും യോജിക്കുന്നില്ല' വി ഡി സതീശന്‍

By Web TeamFirst Published Aug 22, 2022, 12:10 PM IST
Highlights

വിസിയെ  ക്രമവിരുദ്ധമായി നിയമിച്ചതും ഗവർണർ.ആ തെറ്റു തിരുത്തണം.സർവകലാശാല ബില്ലിനെ എതിർക്കുമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സർക്കാർ - ഗവർണർ പോരിൽ കക്ഷി ചേരാനില്ല വിസിയെ ക്രിമിനൽ എന്നു വിളിച്ചതിനോടും പ്രതിപക്ഷം യോജിക്കുന്നില്ല. വിസിയെ ക്രമവിരുദ്ധമായി നിയമിച്ചത് ഗവര്‍ണറാണ്.ആ തെറ്റു തിരുത്തണം.ഗവർണർക്കും സർക്കാരിനുമിടയിൽ ഇടനിലക്കാരുണ്ട്.ചാന്‍സലര്‍ എന്ന നിലക്കുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല ബില്ലിനെ എതിർക്കുമെന്നും  പ്രതിപക്ഷ നേതാവ് വ്യക്തമാക്കി,

സർവകലാശാലകളിൽ ചാൻസലറുടെ അധികാരം നിയന്ത്രിക്കാനുള്ള സർവകലാശാല ഭേദഗതി ബില്ലുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. വിവാദ ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. മറ്റന്നാൾ ബിൽ അവതരിപ്പിക്കാനാണ് നീക്കം. ലോകായുക്ത ഭേദഗതി ബില്ലും ബുധനാഴ്ച നിയമസഭയിലെത്തും. നേരത്തെ 26ന് ബിൽ അവതരിപ്പിക്കായിരുന്നു നീക്കം. ഓഗസ്റ്റ് 25, 26, സെപ്തംബർ 2 എന്നീ ദിവസങ്ങളിൽ നിയമസഭ ഉണ്ടാകില്ല. 23, 24 ദിവസങ്ങളിലായി 12 ബില്ലുകൾ അവതരിപ്പിക്കും. ഒരു ദിവസം 6 ബിൽ എന്ന കണക്കിലായിരിക്കും ഇത്. 

ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ഓ‍ർഡിനൻസുകളിൽ ഗവർണർ ഒപ്പിടാൻ മടിച്ച അസാധാരണ സാഹചര്യം കണക്കിലെടുത്താണ് നിയമ നിർമാണത്തിനായി പ്രത്യേക നിയമസഭ സെഷൻ വിളിച്ചു ചേർത്തത്. നിയമ നിര്‍മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിൽ സഭ സമ്മേളിക്കായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഓ‍ർഡിനൻസുകൾ ഗവർണർ ഒപ്പിടാതെ വന്നതോടെ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു.  

സര്‍വകലാശാല വൈസ് ചാൻസലര്‍ നിയമനത്തിൽ, ചാൻസലറായ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതി അവതരിപ്പിക്കുന്ന പട്ടികയിൽ ഉണ്ടായിരുന്നില്ല. എന്നാൽ സർക്കാർ-ഗവർണർ പോര് ശക്തമായതോടെ ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സർവകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാനുള്ള ഗവർണറുടെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള കോൺഗ്രസ്, ബില്ലിനെ ശക്തമായി എതിർക്കുമെന്ന് ഉറപ്പാണ്. ലോകായുക്ത ഭേദഗതി ബല്ലിനെയും പ്രതിപക്ഷം നഖശിതാന്തം എതിർക്കുകയാണ്. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ തള്ളിക്കളയാമെന്ന വ്യവസ്ഥയോട് സിപിഐക്കും എതിർപ്പുണ്ട്. എന്നാൽ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി സിപിഎം-സിപിഐ ചർച്ച ഇന്നലെ നടന്നിരുന്നു. 

സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നു,സമര ചരിത്രത്തിൽ നിന്ന് ചിലരെ അടർത്തി മാറ്റാൻ ശ്രമം,നേരിടണം-കേരള നിയമസഭ

click me!